കുവൈത്ത് സിറ്റി: മേഖലയിൽ സുരക്ഷയും സുസ്ഥിര വികസനവും സാധ്യമാക്കാനുള്ള അറബ് ലീഗിെൻറ പരിശ്രമങ്ങൾ അഭിനന്ദനാർഹമാണെന്നും അറബ് ലീഗിന് പ്രാധാന്യമേറെയാണെന്നും കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് പറഞ്ഞു. അറബ് ലീഗിെൻറ 156ാമത് മന്ത്രിതല സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ് ലീഗിെൻറ ചട്ടങ്ങളും ധാരണകളും അനുസരിച്ച് തത്ത്വങ്ങളും മേഖലയിലെ രാജ്യങ്ങളുടെ പരസ്പര താൽപര്യങ്ങൾക്ക് അനുസൃതമായ ഇടപെടലുകൾക്ക് കുവൈത്ത് പിന്തുണ നൽകും. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി ഫലസ്തീനികളുടെ ന്യായമായ അവകാശങ്ങളെ കുവൈത്തും അറബ് ലോകവും എന്നും പിന്തുണക്കും. മേഖലയിലെ സുസ്ഥിരത: അറബ് ലീഗിന് പ്രാധാന്യമേറെ –കുവൈത്ത്ഫലസ്തീൻ ജനതക്കെതിരായ എല്ലാ ക്രൂരതകൾക്കും അടിച്ചമർത്തലുകൾക്കും ഇസ്രായേലിനെ അറബ് ലോകം ഉത്തരവാദികളായി കാണുന്നു. അന്താരാഷ്ട്ര സമൂഹം ഇസ്രായേലിെൻറ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.