കുവൈത്ത് സിറ്റി: പണ്ഡിതനും എഴുത്തുകാരനും സൗദി മതകാര്യ വകുപ്പ് മുൻ ഉദ്യോഗസ്ഥനുമായ സയ്യിദ് സുല്ലമിക്ക് ഇന്ത്യൻ ഇസ്ലാഹി സെൻറർ (ഐ.ഐ.സി) സ്വീകരണം നൽകി. ഐ.ഐ.സിയുടെ വിവിധ റമദാൻ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും.
വെള്ളിയാഴ്ച വൈകീട്ട് 6.30 ന് ഫർവാനിയ പീസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ‘അഹ് ലൻ വ സഹ് ലൻ യാ റമദാൻ’ സംഗമത്തിൽ സയ്യിദ് സുല്ലമി മുഖ്യ പ്രഭാഷണം നടത്തും. കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിൽ ഐ.ഐ.സി ഉപാധ്യക്ഷൻ അബൂബക്കർ സിദ്ദീഖ് മദനി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ടി.എം. അബ്ദുറഷീദ്, യഅ്ഖൂബ് വേങ്ങര, യു.പി. മുഹമ്മദ് ആമിർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.