ത​നി​മ കു​വൈ​ത്ത്‌ ‘ഉ​ല്ലാ​സ​ത്ത​നി​മ’ സം​ഗ​മ​ത്തി​ൽ ബാ​ബു​ജി ബ​ത്തേ​രി സം​സാ​രി​ക്കു​ന്നു

ത​നി​മ കു​വൈ​ത്ത്‌ ‘ഉ​ല്ലാ​സ​ത്ത​നി​മ’

കു​വൈ​ത്ത് സി​റ്റി: ത​നി​മ കു​വൈ​ത്ത്‌ അം​ഗ​ങ്ങ​ളെ​യും മാ​ക്ബ​ത്ത്‌ നാ​ട​ക അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ​യും ഒ​രു​മി​പ്പി​ച്ച് ക​ബ​ദി​ൽ ‘ഉ​ല്ലാ​സ​ത്ത​നി​മ- 2023’ എ​ന്ന​പേ​രി​ൽ ദ്വി​ദി​ന പി​ക്നി​ക്‌ സം​ഘ​ടി​പ്പി​ച്ചു.

കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ കൊ​ണ്ട്‌ ഹൃ​ദ്യ​മാ​യ സം​ഗ​മ​ത്തി​ൽ ‘മാ​ക്ബ​ത്ത്’ നാ​ട​ക​ത്തി​ലെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്‌ ആ​ദ​ര​വ് ന​ൽ​കി. മാ​ക്ബ​ത്ത്‌ സം​വി​ധാ​യ​ക​ൻ ബാ​ബു​ജി ബ​ത്തേ​രി, രം​ഗ​പ​ടം ഒ​രു​ക്കി​യ ആ​ർ​ട്ടി​സ്റ്റ്‌ സു​ജാ​ത​ൻ മാ​സ്റ്റ​ർ, നാ​ട്ടി​ൽ നി​ന്നും വ​ന്ന സ്ഥാ​പ​കാം​ഗ​വും ഹാ​ർ​ഡ്‌​കോ​ർ മെം​ബ​റും ആ​യ ര​ഘു​നാ​ഥ​ൻ നാ​യ​ർ എ​ന്നി​വ​ർ​ക്ക്‌ ത​നി​മ ആ​ദ​ര​വ്‌ ന​ൽ​കി അ​ഭി​ന​ന്ദി​ച്ചു. ത​നി​മ​യു​ടെ വി​വി​ധ തു​ട​ർ​പ​രി​പാ​ടി​ക​ളു​ടെ ആ​സൂ​ത്ര​ണ​വും ന​ട​ന്നു.

ഉ​ല്ലാ​സ​ത്ത​നി​മ ക​ൺ​വീ​ന​ർ ജി​നു അ​ബ്ര​ഹാം, സം​ഗീ​ത്‌ സോ​മ​നാ​ഥ്‌, അ​ഷ​റ​ഫ്‌ ചൂ​രൂ​ട്ട്‌ എ​ന്നി​വ​ർ പ്രോ​ഗ്രാ​മു​ക​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക്‌ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബാ​ബു​ജി, ഷൈ​ജു പ​ള്ളി​പ്പു​റം (ജോ. ​ക​ൺ), ജേ​ക്ക​ബ്‌ വ​ർ​ഗീ​സ്‌‌ (നാ​ട​ക​ത്ത​നി​മ‌ ക​ൺ​വീ​ന​ർ) എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ജോ​ലി​ത്തി​ര​ക്കി​ന്റെ സ​മ്മ​ർ​ദ​ങ്ങ​ൾ ഒ​ഴി​ഞ്ഞ്‌ കൊ​ണ്ട്‌ അം​ഗ​ങ്ങ​ൾ​ക്ക്‌ ആ​ശ്വാ​സ​ക​ര​മാ​യ ഓ​ർ​മ​ക​ൾ സ​മ്മാ​നി​ക്കു​ന്ന ഒ​ന്നാ​യി​രു​ന്നു സം​ഗ​മം.

Tags:    
News Summary - Tanima Kuwait 'Ullasathanima'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.