കുവൈത്ത് സിറ്റി: ഇറാഖിലെ ഖിദ്ർ ജിജയിലുണ്ടായ തീവ്രവാദി ആക്രമണത്തെ കുവൈത്ത് അപലപിച്ചു. കൊല്ലപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന് അനുശോചനം അർപ്പിക്കുന്നതായും ഇറാഖ് ഭരണകൂടത്തിന് പിന്തുണ നൽകുന്നതായും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. എല്ലാതരത്തിലുള്ള തീവ്രനിലപാടുകൾക്കും അക്രമങ്ങൾക്കും കുവൈത്ത് എതിരാണെന്നും സമാധാനപരമായ ചർച്ചകളിലൂടെ മാത്രമേ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയൂ എന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.