കുവൈത്ത് സിറ്റി: കുവൈത്ത് സിറ്റി: തിരുവനന്തപുരം ജില്ല പ്രവാസി സംഘടന (ടെക്സസ് കുവൈത്ത്) 'സേ നോ ടു ഡ്രഗ്'എന്നപേരിൽ ലഹരിവിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു. അബ്ബാസിയ ഇംപീരിയൽ ഹാളിൽ നടന്ന പരിപാടിയിൽ പ്രസിഡന്റ് ജിയാഷ് അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. ലഹരിവസ്തുക്കളുടെ ഉപയോഗത്തിന്റെ ദോഷവശങ്ങൾ ആസ്പദമാക്കി മൗലവി ഹാരിസ് അൽഹാദി മുഖ്യപ്രഭാഷണം നടത്തി.
ഈ വിഷയത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ നേതൃത്വം നൽകി. രക്ഷാധികാരി അരുൺ രാജഗോപാൽ, വൈസ് പ്രസിഡന്റ് അനിരുദ്ധൻ, സുമേഷ് സുധാകരൻ, ജോണി ഹബാബു, നിതിൻ ശങ്കർ, ഹരീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.