കുവൈത്ത് സിറ്റി: 26ാമത് ബാച്ച് ഫൈസർ ബയോൺടെക് വാക്സിൻ ഞായറാഴ്ച കുവൈത്തിൽ എത്തിച്ചു. ഒരു ലക്ഷം ഡോസ് കൂടിയാണ് എത്തിച്ചത്. എല്ലാ ആഴ്ചയും ഫൈസർ ഷിപ്മെൻറ് ഉള്ളത് കുവൈത്തിന് വലിയ ആശ്വാസമാണ്.
കൂടുതൽ ഡോസ് എത്തിക്കാൻ ഫൈസർ കമ്പനിയുമായി ആരോഗ്യമന്ത്രാലയം ചർച്ച നടത്തിയതായും അവർ സമ്മതിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.
കുത്തിവെപ്പ് ദൗത്യം വേഗത്തിലാക്കാൻ കുവൈത്തിന് കൂടുതൽ ഡോസ് മരുന്ന് ലഭിക്കേണ്ടതുണ്ട്. ഫൈസർ വാക്സിൻ ഫലപ്രദമാണെന്നാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിെൻറ വിലയിരുത്തൽ. ഇതുവരെ ഗുരുതരമായ പാർശ്വഫലമോ മറ്റ് ബുദ്ധിമുട്ടുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.