കുവൈത്ത് സിറ്റി: പുതുവത്സരം പ്രമാണിച്ച് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്ക് കൂടുന്നു. പുതുവത്സരം പ്രമാണിച്ച് വാരാന്ത്യ അവധി ദിനങ്ങള്‍ ഉള്‍പ്പടെ നാലു ദിവസം രാജ്യത്ത് പൊതുഅവധിയാണ്. ഇതിനാൽ ഡിസംബർ അവസാനവും ജനുവരി ആദ്യ ദിവസങ്ങളിലും കൂടുതൽ തിരക്കുണ്ടാകും. അവധിക്കാലത്ത് 1,92,000 യാത്രക്കാര്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്രയാകുമെന്നാണ് പ്രതീക്ഷയെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 13 ശതമാനം വർധനയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്.
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് 1780 വിമാന സര്‍വിസുകൾ ക്രമീകരിച്ചിരിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാൻ എല്ലാ സൗകര്യങ്ങളും വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തിയതായി സിവിൽ ഏവിയേഷൻ ജനറൽ അഡ്മിനിസ്ട്രേഷന് വക്താവ് അബ്ദുല്ല അൽ റാജ്ഹി അറിയിച്ചു. ദുബൈ, കൈറോ, ജിദ്ദ, ഇസ്തംബൂൾ, ദോഹ എന്നിവയാണ് കുവൈത്തിൽ നിന്നുള്ള യാത്രക്കാരുടെ ഇഷ്ട കേന്ദ്രങ്ങൾ. നവംബറിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള മൊത്തം യാത്രക്കാരുടെ എണ്ണത്തിലും വർധനയുണ്ടായി.
നവംബറിൽ 9,82,741 പേരാണ് കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത്. യാത്രക്കാരുടെ എണ്ണത്തിൽ 12 ശതമാനവും വിമാന ഗതാഗതത്തിൽ 10 ശതമാനവും വർധനയുണ്ടായി. നവംബറിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും സർവിസ് നടത്തിയ മൊത്തം വിമാനങ്ങൾ 10,591 എണ്ണമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 9,582 വിമാനങ്ങളാണ് സർവിസ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.