ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ കു​വൈ​ത്ത്​ വാ​ർ​ത്താ​വി​നി​മ​യ, കാ​യി​ക, യു​വ​ജ​ന​കാ​ര്യ മ​ന്ത്രി അ​ബ്​​ദു​റ​ഹ്​​മാ​ൻ
ബ​ദ അ​ൽ മു​തൈ​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​പ്പോ​ൾ

അം​ബാ​സ​ഡ​ർ വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ കു​വൈ​ത്ത്​ വാ​ർ​ത്താ​വി​നി​മ​യ, കാ​യി​ക, യു​വ​ജ​ന​കാ​ര്യ മ​ന്ത്രി അ​ബ്​​ദു​റ​ഹ്​​മാ​ൻ ബ​ദ അ​ൽ മു​തൈ​രി​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി. മാ​ധ്യ​മ​രം​ഗം, വി​വ​ര​വി​നി​മ​യം, സാം​സ്​​കാ​രി​കം, യു​വ​ജ​ന​കാ​ര്യം, കാ​യി​കം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇ​ന്ത്യ​യും കു​വൈ​ത്തും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്​​ത​താ​യി ഇ​ന്ത്യ​ൻ എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

ഇ​ന്ത്യ​ൻ എം​ബ​സി അ​ടു​ത്തി​ടെ രൂ​പം ന​ൽ​കി​യ ഇ​ന്ത്യ​ൻ സ്​​പോ​ർ​ട്​​സ്​ നെ​റ്റ്​​വ​ർ​ക്കി​നെ കു​റി​ച്ചും അം​ബാ​സ​ഡ​ർ ക​പ്പ്​ ക്രി​ക്ക​റ്റ്, ബാ​ഡ്​​മി​ൻ​റ​ൺ ടൂ​ർ​ണ​മെൻറു​ക​ളെ കു​റി​ച്ചും സി​ബി​ ജോ​ർ​ജ്​ മ​ന്ത്രി​യോ​ട്​ വി​ശ​ദീ​ക​രി​ച്ചു. ഇ​ന്ത്യ, കു​​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടും ച​ർ​ച്ച​ക​ളു​ണ്ടാ​യി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.