ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ കുവൈത്ത്​ പ്രധാനമ​ന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹുമായി കൂടിക്കാഴ്​ച നടത്തിയപ്പോൾ

അംബാസഡർ കുവൈത്ത്​ പ്രധാനമന്ത്രിയെ സന്ദർശിച്ചു

കുവൈത്ത്​ സിറ്റി: ഇന്ത്യൻ അംബാസഡർ സിബി ജോർജ്​ കുവൈത്ത്​ പ്രധാനമ​ന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അൽ ഹമദ്​ അസ്സബാഹുമായി കൂടിക്കാഴ്​ച നടത്തി. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്​ രാജ്യം നൽകിവരുന്ന സേവനങ്ങൾക്കും ആതിഥേയത്വത്തിനും അംബാസഡർ നന്ദി അറിയിച്ചു. ഉഭയകക്ഷി ബന്ധം, വിവിധ മേഖലകളിലെ സഹകരണം വിപുലീകരിക്കുന്നതിനുള്ള വഴികൾ, കുവൈത്തിലെ ഇന്ത്യൻ പ്രവാസികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവ ചർച്ചചെയ്തു.

കഴിഞ്ഞ ദിവസങ്ങളിൽ അംബാസഡർ വിവിധ കുവൈത്തി പ്രമുഖരുമായി കൂടിക്കാഴ്​ച നടത്തിവരുകയാണ്​. ആഭ്യന്തര മന്ത്രി അനസ്​ അൽ സാലിഹ്​, ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ്​, വിദേശകാര്യ മന്ത്രി ഡോ. സൗദ്​ അൽ ഹർബി, എൻജിനീയേഴ്​സ്​ സൊസൈറ്റി മേധാവി, ചേംബർ ഒാഫ്​ കോമേഴ്​സ്​ മേധാവി, കുവൈത്ത്​ സർവകലാശാല മേധാവി, വാർത്താവിനിമയ മന്ത്രാലയം അസിസ്​റ്റൻറ്​ അണ്ടർ സെക്രട്ടറി തുടങ്ങിയവരുമായി രണ്ടാഴ്​ചക്കിടെ കൂടിക്കാഴ്​ച നടത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.