കുവൈത്ത് സിറ്റി: അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഷൂട്ടിങ് ഗ്രാൻഡ് പ്രീ കുവൈത്ത് ഏഷ്യൻ ഷോട്ട്ഗൺ കപ്പ് ഈ മാസം 21ന് ആരംഭിക്കും. 40 അറബ്, വിദേശ രാജ്യങ്ങളിൽ നിന്നുള്ള 400 ഷൂട്ടർമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് കുവൈത്ത്, അറബ് ഷൂട്ടിങ് ഫെഡറേഷൻ പ്രസിഡന്റ് ദുവായിജ് അൽ ഒതൈബി പറഞ്ഞു. പുരുഷന്മാർക്കും വനിതകൾക്കുമായി ഒളിമ്പിക് സ്കീറ്റ്, ട്രാപ് ഗെയിമുകളിലായിരിക്കും ടൂർണമെന്റ്.
17 ഏഷ്യൻ രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഏഷ്യൻ കപ്പ് ചാമ്പ്യൻഷിപ്പും ഈ സമയം നടക്കുമെന്നും അൽ ഒതൈബി പറഞ്ഞു. സ്പെഷലൈസ്ഡ് റഫറി കോഴ്സ്, അറബ്, ഏഷ്യൻ ഷൂട്ടർമാർക്കുള്ള വർക്ക്ഷോപ്പുകൾ, പരിശീലന ക്യാമ്പുകൾ തുടങ്ങിയ മറ്റു പ്രവർത്തനങ്ങളും ചാമ്പ്യൻഷിപ്പിനൊപ്പം നടക്കും.
2024 പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടുന്നതിനായി ഷൂട്ടർമാർ അന്താരാഷ്ട്ര, കോണ്ടിനെന്റൽ ഇവന്റുകൾക്കായി തയാറെടുക്കുന്നതിനാൽ ചാമ്പ്യൻഷിപ്പിന് പ്രാധാന്യമുള്ളതായി കണക്കാക്കുന്നു. രണ്ടു ചാമ്പ്യൻഷിപ്പുകൾക്കായി സംഘാടക സമിതി വളരെക്കാലമായി തയാറെടുക്കുന്നതായും റേഞ്ചുകൾ മത്സരത്തിന് തയാറാണെന്നും കുവൈത്ത്, അറബ് ഷൂട്ടിങ് ഫെഡറേഷൻ സെക്രട്ടറി ജനറൽ ഉബൈദ് അൽ ഒസൈമി പറഞ്ഞു. മാർച്ച് രണ്ടിന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.