രാജ്യത്ത് ശരാശരി പുകവലി കൂടുതൽ

കുവൈത്ത് സിറ്റി: ഗൾഫ് രാജ്യങ്ങളിൽ ശരാശരി പുകവലി കൂടുതലുള്ള രാജ്യം കുവൈത്തെന്ന് റിപ്പോർട്ട്.അമേരിക്കൻ കാൻസർ സൊസൈറ്റി പുറത്തിറക്കിയ പുകവലി വിരുദ്ധ സംരംഭമായ 'ടുബാക്കോ അറ്റ്‌ലസ്'റിപ്പോർട്ടിന്റെ ഏഴാം പതിപ്പിൽ ആണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. കുവൈത്തിൽ പ്രതിവർഷം ശരാശരി ഒരാൾ 1849 സിഗരറ്റ് വലിക്കുന്നു. സൗദിയിൽ ആളോഹരി 485 സിഗരറ്റ് വലിക്കുമ്പോൾ യു.എ.ഇയിൽ 438 സിഗരറ്റാണ് വലിക്കുന്നത്. അറബ് മേഖലയിൽ രണ്ടാമതാണ് കുവൈത്ത്.

ലബനാൻ ആണ് (1955) കുവൈത്തിനേക്കാൾ കൂടിയ സിഗരറ്റ് ഉപഭോഗമുള്ള രാജ്യം.ശരാശരി 1764 സിഗരറ്റ് വലിക്കുന്ന ലിബിയയാണ് മൂന്നാമത്. 39.9 ശതമാനമാണ് കുവൈത്തിൽ പുരുഷ പുകവലിക്കാർ.

വനിതകളിൽ മൂന്നു ശതമാനം പുക വലിക്കുന്നവരാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു. സിഗരറ്റ് മാത്രം കണക്കിലെടുത്തുള്ള കണക്കാണിത്. ഹുക്ക വലിക്കുന്നവരുടെ എണ്ണം കൂടി കണക്കിലെടുത്താൽ നിരക്ക് കൂടും. കുവൈത്ത് ആരോഗ്യ മന്ത്രാലയം പുകവലി നിർത്താൻ സഹായിക്കുന്ന 11 ക്ലിനിക്കുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളോടനുബന്ധിച്ചാണ് പുകവലി വിരുദ്ധ ക്ലിനിക്കുകളും ആരംഭിക്കുക. ഗൾഫ് രാജ്യങ്ങളിൽ പുകവലിക്കാരുടെ നിരക്ക് കൂടുതൽ കുവൈത്തിലാണ്.

പുകവലിക്കാരിൽ 15.4 ശതമാനം 13നും 15നും ഇടയിൽ പ്രായമുള്ളവരാണ്. ചെറുപ്പക്കാരിലെ പുകവലി ശീലം തുടക്കത്തിലേ കണ്ടെത്തി ചികിത്സ നൽകിയാൽ മാറ്റിയെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കൂടുതൽ പുകവലിക്കാരുള്ളത് 30നും 40നും ഇടയിൽ പ്രായക്കാരിലാണ്.

Tags:    
News Summary - The average smoking in the country is higher

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.