കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി 'സെലബ്രേറ്റിങ് പഞ്ചാബ്' എന്ന പേരിൽ ആഘോഷ പരിപാടി സംഘടിപ്പിച്ചു.ഇന്ത്യയിൽ നിക്ഷേപം ആകർഷിക്കുന്നതിെൻറ ഭാഗമായി നടത്തുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് വിവിധ സംസ്ഥാനങ്ങളുടെ സവിശേഷതകളും സാധ്യതകളും പരിചയപ്പെടുത്തുന്ന ചടങ്ങുകൾ സംഘടിപ്പിക്കുന്നത്.
സംസ്ഥാനങ്ങളുടെ പൈതൃകം, സംസ്കാരം, സാമ്പത്തിക ശേഷി, വ്യാപാര അന്തരീക്ഷം, നിക്ഷേപ സാധ്യതകൾ എന്നിവ പരിചയപ്പെടുത്തുന്നു. എംബസി ഒാഡിറ്റോറിയത്തിൽ പരിമിതമായ ആളുകൾക്ക് മാത്രം പ്രവേശനം നൽകി ഒാൺലൈനായാണ് ആഘോഷം നടത്തിയത്. ആകർഷകമായ പഞ്ചാബി നൃത്തങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.