കളഞ്ഞുകിട്ടിയ പണവും പഴ്​സും മലയാളി ടാക്​സി ഡ്രൈവർ സുജിത്​ ഉടമക്ക്​ നൽകുന്നു

കളഞ്ഞുകിട്ടിയ പണവും പഴ്​സും ഉടമക്ക്​ നൽകി

കുവൈത്ത്​ സിറ്റി: കളഞ്ഞുകിട്ടിയ പണവും പഴ്​സും തിരികെ നൽകി ടാക്സി ഡ്രൈവർ. തൊഴിലും വരുമാനവും വളരെ കുറഞ്ഞ സാഹചര്യത്തിലും നന്മ കൈവിടാതെ മാതൃകയായത്​ സുജിത് എന്ന മലയാളി ടാക്സി ഡ്രൈവറാണ്​. സാൽമിയ ഈസ അൽ ഖത്താമി റോഡിൽനിന്നാണ് പഴ്സ് ലഭിക്കുന്നത്. ഉടൻ യാത്ര കുവൈത്ത് ടാക്സി ഗ്രൂപ്പിൽ വിവരം അറിയിച്ചു. സംഘടന ഭാരവാഹികൾ മണി എക്​സ്​ചേഞ്ചുകളിൽ സിവിൽ ​െഎഡി നമ്പർ നൽകി ഉടമയായ മുഹമ്മദ് റിയാസി​െൻറ ഫോൺ നമ്പർ കരസ്ഥമാക്കി വിവരം അറിയിച്ചു.

സുജിത്തും സഹപ്രവർത്തകരും ചേർന്ന് മുഹമ്മദ് റിയാസി​െൻറ താമസസ്ഥലത്ത് പോയി 80 ദീനാറും രേഖകളും അടങ്ങിയ പഴ്സ്​ തിരികെ നൽകി. തിരുവനന്തപുരം ആനാട് സ്വദേശിയായ സുജിത് കുവൈത്തിലെത്തിയിട്ട് 11 മാസമാകുന്നു. കഴിഞ്ഞ ഒമ്പത്​ മാസമായി തൊഴിലില്ലാത്ത അവസ്ഥയിലായിരുന്നു. രണ്ടു മാസമായി ടാക്സി ഓടിക്കുന്നു. ടാക്​സി തൊഴിലാളികൾക്ക്​ കോവിഡ്​ പശ്ചാത്തലത്തിൽ ഒാട്ടം വളരെ കുറവാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.