കുവൈത്ത് സിറ്റി: മന്ത്രിസഭ രാജിവെച്ചതിനെ തുടർന്ന് പുതിയ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട് ഉന്നതതലത്തിൽ ചർച്ചകൾ ആരംഭിച്ചു. രണ്ടാഴ്ചയിലേറെ സമയമെടുക്കുമെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രിയായി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിനെ അമീർ വീണ്ടും ചുമതലപ്പെടുത്തിയിട്ടുണ്ട്.
പുതിയ സർക്കാറിെൻറ വീക്ഷണവും ലക്ഷ്യവും പ്രവർത്തനരീതിയും എന്താകണമെന്ന് സംബന്ധിച്ചും വിശദമായി ചർച്ച നടക്കുന്നുണ്ടെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് 'അൽ അൻബ' ദിനപത്രം റിപ്പോർട്ട് ചെയ്തു. ഡിസംബറിൽ മന്ത്രിസഭ രൂപവത്കരണമുണ്ടാകും.
ഡിസംബർ 27, ജനുവരി മൂന്ന് തീയതികളിൽ മന്ത്രിസഭയുടെ രണ്ട് സാധാരണ യോഗം നടത്താൻ ലക്ഷ്യമിടുന്നു. അതിന് മുമ്പായി മന്ത്രിസഭ രൂപവത്കരിക്കും. മന്ത്രിസ്ഥാനത്തേക്ക് നിരവധി പേരുകളാണ് നിർദേശിക്കപ്പെട്ടിട്ടുള്ളത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇവ അവലോകനം ചെയ്ത് കുറ്റമറ്റ പട്ടിക തയാറാക്കാനാണ് നീക്കം.
പരിഗണിക്കപ്പെടുന്നവരുമായി അടുത്തയാഴ്ച മുതൽ പ്രധാനമന്ത്രി നേരിട്ട് മുഖാമുഖം നടത്തും. പാർലമെൻറ് അംഗങ്ങളിൽ ഹമദ് അഹ്മദ് റൂഹുദ്ദീൻ, ഹിഷാം അബ്ദുൽ സമദ് അൽ സാലിഹ്, മുഹമ്മദ് ഉബൈദ് അൽ റജ്ഹി, മുബാറക് ഹൈഫ് അൽ ഹജ്റഫ് എന്നിവരാണ് സാധ്യത പട്ടികയിൽ മുന്നിലുള്ളത്. രാജിവെച്ച മന്ത്രിസഭയിലെ പകുതി പേരെങ്കിലും ഒഴിവാക്കപ്പെടുമെന്നാണ് റിപ്പോർട്ട്.
നവംബർ എട്ടിനാണ് മന്ത്രിസഭ പുനഃസംഘടനക്കായി രാജിവെച്ചത്. പാർലമെൻറും സർക്കാറും തമ്മിലുള്ള ബന്ധം നന്നാക്കുന്നതിനായി അമീറിെൻറ ആഭിമുഖ്യത്തിൽ നടക്കുന്ന നാഷനൽ ഡയലോഗിെൻറ തുടർച്ചയായാണ് മന്ത്രിസഭ രാജിവെച്ചത്.
പാർലമെൻറിന് അനഭിമതരായ മന്ത്രിമാരെ ഒഴിവാക്കിയും കൂടുതൽ പാർലമെൻറ് അംഗങ്ങളെ ഉൾപ്പെടുത്തിയുമാണ് പുതിയ മന്ത്രിസഭ രൂപവത്കരിക്കുക. 2020 നവംബറിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് നടന്ന് ഒരു വർഷത്തിനുള്ളിൽ രണ്ടാമത്തെ തവണയാണ് മന്ത്രിസഭ രാജിവെക്കുന്നത്.
2021 ജനുവരിയിൽ മന്ത്രിസഭ രാജിവെച്ചതിന് ശേഷം മാർച്ച് രണ്ടിനാണ് ശൈഖ് സബാഹ് ഖാലിദ് അസ്സബാഹിെൻറതന്നെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.