കുവൈത്ത് സിറ്റി: ചരിത്രത്തിൽ ആദ്യമായി കുവൈത്ത് തൊഴിൽ വിപണിയിൽ ഇന്ത്യക്കാരെ മറികടന്ന് ഈജിപ്തുകാർ കൂടുതലായതായി റിപ്പോർട്ട്.
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് അഡ്മിനിസ്ട്രേഷൻ അധികൃതരെ ഉദ്ധരിച്ച് അൽ ഖബസ് ദിനപത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. 19 ലക്ഷം പേരാണ് രാജ്യത്തെ തൊഴിൽവിപണിയിൽ ജോലിയെടുക്കുന്നത്.
ഇതിൽ 4,56,600 പേർ (24 ശതമാനം) ഈജിപ്തുകാരാണ്. 4,24,100 പേർ (22.3 ശതമാനം) കുവൈത്തികളും 4,51,300 പേർ (23.7 ശതമാനം) ഇന്ത്യക്കാരുമാണ്. 1,61,100 പേരുള്ള ബംഗ്ലാദേശികൾ (8.5 ശതമാനം) നാലാം സ്ഥാനത്തും 70,300 വരുന്ന പാകിസ്താനികൾ (3.7 ശതമാനം) അഞ്ചാമതും 66,000 വരുന്ന (3.5 ശതമാനം) ഫിലിപ്പീൻസുകാർ ആറാമതും 63,200 വരുന്ന സിറിയക്കാർ (3.3 ശതമാനം) ഏഴാമതുമാണ്.
40,100 (2.1 ശതമാനം) വരുന്ന നേപ്പാൾ, 25,200 (1.3 ശതമാനം) വരുന്ന ജോർഡൻ, 20,300 (1.1 ശതമാനം) വരുന്ന ഇറാൻ പൗരന്മാരാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ. മറ്റു രാജ്യക്കാരായ 1,25,100 തൊഴിലാളികളും കുവൈത്തിൽ ഉള്ളതായാണ് കണക്കുകൾ. സ്വദേശികളും വിദേശികളും ഉൾപ്പെടെ 46 ലക്ഷമാണ് കുവൈത്തിലെ ജനസംഖ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.