കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ത്യയുടെ 72ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. കോവിഡ് സാഹചര്യത്തിൽ ക്ഷണിക്കപ്പെട്ട അതിഥികളും എംബസി ഉദ്യോഗസ്ഥരും മാത്രമാണ് എംബസി അങ്കണത്തിൽ പരിപാടിയിൽ സംബന്ധിച്ചത്. പൊതുസമൂഹത്തിന് സൂം ലിങ്ക് വഴിയും എംബസിയുടെ സമൂഹമാധ്യമങ്ങൾ വഴിയുമാണ് പരിപാടിയിൽ പെങ്കടുക്കാൻ അവസരമുണ്ടായിരുന്നത്. ആയിരക്കണക്കിനാളുകൾ ഒാൺലൈനായി ആഘോഷത്തിൽ പങ്കാളിയായി.
രാവിലെ ഒമ്പതിന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് ദേശീയ പതാക ഉയർത്തുകയും ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു. തുടർന്ന് അംബാസഡർ രാഷ്ട്രപതി രാംനാഥ് കോവിന്ദിെൻറ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു.
വെല്ലുവിളികൾ നിറഞ്ഞ അസാധാരണ സാഹചര്യത്തിൽ പരസ്പരം തുണയാകണമെന്ന് അദ്ദേഹം ഉണർത്തി. ഇന്ത്യ, കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികവും ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനവും എംബസിയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിക്കുമെന്ന് അംബാസഡർ അറിയിച്ചു. കഴിഞ്ഞവർഷം റിപ്പബ്ലിക് ദിനാഘോഷം നടക്കുേമ്പാൾ കോവിഡ് പ്രതിസന്ധി ആരംഭിച്ചിരുന്നില്ല. സാധാരണ റിപ്പബ്ലിക് ദിനത്തിൽ ആയിരക്കണക്കിന് ഇന്ത്യൻ പൗരന്മാരാണ് എംബസി അങ്കണത്തിൽ ഒത്തുകൂടാറുള്ളത്.
ദേശീയപതാകയുടെ നിറങ്ങൾ അണിഞ്ഞും ചെറുകൊടികൾ കൈയിലേന്തിയും എത്തിയവരാൽ എംബസി മുറ്റം നിറയാറുണ്ട്. എന്നാൽ, കോവിഡ് അസാധാരണ സാഹചര്യം സൃഷ്ടിച്ചതോടെ ആഘോഷം ഒാൺലൈനാക്കാൻ അധികൃതർ നിർബന്ധിതരായി. വൈകീട്ട് ഏഴിന് ദേശഭക്തി ഗാനങ്ങൾ കോർത്തിണക്കിയുള്ള സംഗീത പരിപാടിയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.