കുവൈത്ത് സിറ്റി: കുവൈത്തിൽ വിവിധ പ്രശ്നങ്ങൾ നേരിടുന്ന ഇന്ത്യക്കാർ മദദ് പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തണമെന്ന് എംബസി വാർത്താക്കുറിപ്പിൽ പറഞ്ഞു. 2015ൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ കോൺസുലർ സർവിസ് മാനേജ്മെൻറ് സംവിധാനമാണ് മദദ്.മദദ് മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങൾക്ക് എംബസിയിൽ എത്തുന്ന പ്രവാസികൾക്കായാണ് നിർദേശം നൽകിയത്.
കോടതി കേസുകൾ, നഷ്ടപരിഹാരം, ഗാര്‍ഹിക മേഖലയിലെ പ്രശ്നങ്ങള്‍, വിദേശത്ത് ജയിലില്‍ കഴിയുന്നവരുടെ പ്രശ്നങ്ങള്‍, മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ, ശമ്പള കുടിശ്ശിക, നാട്ടിലേക്കുള്ള മടക്കയാത്ര, കാണാതായവരെ കണ്ടെത്തൽ തുടങ്ങിയ വിഷയങ്ങൾ മഡാഡ് വഴി രജിസ്റ്റർ ചെയ്യാം.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും http://www.madad.gov.in/ എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.