കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന് കത്തയച്ചു. ഫ്രാൻസിലെ ചർച്ചിൽ തീവ്രവാദി കത്തി ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ചും ഇരകളുടെ ദുഃഖത്തിൽ പങ്കുചേർന്നുമാണ് കുവൈത്ത് ഭരണാധികാരി കത്തയച്ചത്.
നിരപരാധികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ മതമൂല്യങ്ങൾക്കും മാനവിക മൂല്യങ്ങൾക്കും എതിരായ കുറ്റകൃത്യമാണെന്ന് അമീർ കത്തിൽ ചൂണ്ടിക്കാട്ടി. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് എന്നിവരും രണ്ട് വ്യത്യസ്ത സന്ദേശങ്ങളിൽ തീവ്രവാദി ആക്രമണത്തെ അപലപിച്ചു.
പ്രവാചകനെ അവഹേളിക്കുന്ന കാർട്ടൂൺ വിവാദത്തിൽ ഫ്രാൻസിെൻറ ഒൗദ്യോഗിക നിലപാടിനെതിരെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കിയതിന് പിന്നാലെയാണ് കുവൈത്ത് അമീറിെൻറ കത്ത്.
കാർട്ടൂൺ വിവാദത്തെ തുടർന്ന് ഫ്രഞ്ച് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനാവശ്യപ്പെട്ട് കുവൈത്ത് ഉൾപ്പെടെ രാജ്യങ്ങളിൽ ഹാഷ്ടാഗ് കാമ്പയിൻ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.