കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആലു സുഉൗദിന് കത്തയച്ചു.കുവൈത്ത് അമീറിെൻറ പ്രതിനിധിയായി വിദേശകാര്യമന്ത്രി ശൈഖ് അഹ്മദ് നാസർ മുഹമ്മദ് അസ്സബാഹ് സൗദിയിലെത്തി കത്ത് കൈമാറി. സൗദിയിലെ കുവൈത്ത് അംബാസഡർ ശൈഖ് അലി അൽ ഖാലിദ് അസ്സബാഹ്, ജി.സി.സി കാര്യ സഹ വിദേശകാര്യ അംബാസഡർ നാസർ ഹജ്ജി അൽ മുസൈൻ, ഉപ വിദേശകാര്യ മന്ത്രി അഹ്മദ് അബ്ദുറഹ്മാൻ ശുറൈം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഖത്തറും സൗദി സഖ്യരാജ്യങ്ങളും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ പുതിയ പരിശ്രമം നടത്തുമെന്ന് കുവൈത്ത് അമീർ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. ഇതിെൻറ ഭാഗമായാണ് അമീർ പ്രതിനിധിയെ അയച്ചതെന്ന് സൂചനയുണ്ട്.
എന്നാൽ, ഒൗദ്യോഗിക വിശദീകരണത്തിൽ ഇക്കാര്യം പറയുന്നില്ല. പരസ്പര ബന്ധം മെച്ചപ്പെടുത്താനും പൊതുതാൽപര്യമുള്ള മറ്റു വിഷയങ്ങളുമാണ് കത്തിലെ ഉള്ളടക്കമെന്നാണ് കുവൈത്ത് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തത്.മുൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നേതൃത്വത്തിൽ കുവൈത്ത് ജി.സി.സി പ്രശ്നം പരിഹരിക്കാൻ നിരന്തര ശ്രമം നടത്തിയിരുന്നു. അദ്ദേഹത്തിെൻറ വിയോഗശേഷം കുവൈത്തിെൻറ നയതന്ത്ര പങ്ക് എന്താവുമെന്ന് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നുണ്ട്.
രണ്ടാഴ്ച മുമ്പും കുവൈത്ത് അമീറിെൻറ പ്രതിനിധി സൗദിയിലെത്തി രാജാവിന് കത്ത് കൈമാറിയിരുന്നു. രണ്ടാഴ്ച മുമ്പ് കുവൈത്ത്, ഖത്തർ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇതെല്ലാം ചേർത്തുവെച്ച് ഖത്തർ പ്രശ്നം പരിഹരിക്കാനുള്ള ശ്രമം പുനരാരംഭിച്ചതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.