കുവൈത്ത് സിറ്റി: കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച രണ്ടാമത് അഖിലേന്ത്യാ ബാഡ്മിന്റൺ ടൂർണമെന്റ് 'ദി ഫിയറി സ്മാഷ്' സമാപിച്ചു. അഹമ്മദി ഇസ്മാഷ് ബാഡ്മിന്റൺ കോർട്ടിൽ വ്യത്യസ്ത ഇനങ്ങളിലായി കുവൈത്തിലെ പ്രമുഖ ടീമുകൾ മാറ്റുരച്ചു. കുവൈത്ത് കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു. രാവിലെ എട്ടു മുതൽ വൈകിട്ട് 10 വരെ മത്സരങ്ങൾ നടന്നു. കാറ്റഗറി 85 വിഭാഗത്തിൽ ജ്യോതിരാജ് -മഹേശ്വർ സഖ്യം ജേതാക്കളായി. അനിൽ-റിനു സഖ്യം റണ്ണേഴ്സ് അപ്പായി. അഡ്വാൻസ് കാറ്റഗറിയിൽ സാഹിൽ - ഐസക്ക് സഖ്യം വിജയിച്ചു. ജിനോ - വിനോജ് സഖ്യം റണ്ണേഴ്സ് അപ്പായി. ഇന്റർമീഡിയറി ഇനത്തിൽ അഹമ്മദ് -വിനോദ് സഖ്യം ജേതാക്കളായി.
ഷബീർ- റെനീഷ് സഖ്യം റണ്ണേഴ്സ് അപ്പായി. ലോവർ ഇന്റർമീഡിയറി വിഭാഗത്തിൽ മാത്യു കുരുവിള- നബീൽ സഖ്യം ജേതാക്കളായി. ഷജീർ - താജു സഖ്യം റണ്ണേഴ്സ് അപ്പായി. ഇന്റർ കെ.എം.സി.സി ഇനത്തിൽ അക്ബർ - മുനീർ സഖ്യം ജേതാക്കളായി. മുഹമ്മദ് മനോളി - റാഷിദ് സഖ്യം റണ്ണേഴ്സ് അപ്പായി. കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ ഹാരിസ് വള്ളിയോത്ത്, ഇഖ്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എം.ആർ നാസർ, ഡോ. മുഹമ്മദലി, ഗഫൂർ വയനാട്, ഷാഹുൽ ബേപ്പൂർ എന്നിവരും റഊഫ് മഷ്ഹൂർ തങ്ങൾ, ബഷീർ അഹമ്മദ്, ഷെരീഫ് ഒതുക്കങ്ങൾ, റസാഖ് അയ്യൂർ, ടി.വി. ലത്തീഫ്, അനുഷാദ് തീക്കോടി, നിയാസ് കൊയിലാണ്ടി, ഇസ്മയിൽ സൺ ഷൈൻ, നവാസ് കോട്ടക്കൽ, താഹ കോട്ടക്കൽ, കാസിം അബ്ദുള്ള, സാദിഖ് ടിവി, റഹീം സൺ ഷൈൻ, എൻജി. യാസർ, റഊഫ് പയ്യോളി, റസാഖ് യു.വി, ഷമീദ് മമ്മാക്കുന്നു, അർഷാദ് തിക്കോടി, ഇസ്മായിൽ, നാജി, അക്ബർ, സുനീർ, നൗഷാദ്, റഈസ് ബാത്ത എന്നിവരും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.