എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ ശാ​ല​ക​ളി​ൽ ഒ​ന്നാ​മ​ത്; മി​ന അ​ബ്ദു​ള്ള റി​ഫൈ​ന​റി ന​മ്പ​ർ​വ​ൺ

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് നാ​ഷ​ന​ൽ പെ​ട്രോ​ളി​യം ക​മ്പ​നി​യു​ടെ (കെ.​എ​ൻ.​പി.​സി) മി​ന അ​ബ്ദു​ള്ള റി​ഫൈ​ന​റി ലോ​ക​ത്തി​ലെ എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. അ​മേ​രി​ക്ക​ൻ ക​മ്പ​നി​യാ​യ മാ​ർ​ഷ് ന​ട​ത്തി​യ റി​സ്ക് എ​ൻ​ജി​നീ​യ​റി​ങ്ങി​ന്‍റെ ഏ​റ്റ​വും പു​തി​യ ഫീ​ൽ​ഡ് സ​ർ​വേ​യി​ലാ​ണ് മി​ന അ​ബ്ദു​ള്ള റി​ഫൈ​ന​റി ആ​ഗോ​ള നേ​ട്ടം കൈ​വ​രി​ച്ച​ത്.

സു​ര​ക്ഷ, പ്ര​വ​ർ​ത്ത​ന മി​ക​വ് എ​ന്നീ മേ​ഖ​ല​ക​ളി​ലെ നേ​ട്ട​മാ​ണ് ലോ​ക​ത്തി​ലെ 230 പ്ര​ധാ​ന എ​ണ്ണ ശു​ദ്ധീ​ക​ര​ണ​ശാ​ല​ക​ളി​ൽ മി​ന അ​ബ്ദു​ള്ള റി​ഫൈ​ന​റി​യെ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​ച്ച​ത്. ആ​ഗോ​ള റി​ഫൈ​ന​റി​ക​ളു​ടെ സ​ർ​വേ​യി​ൽ ശ​രാ​ശ​രി 102.6 പോ​യി​ന്‍റ് നേ​ടി​യാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യ​ത്.

ഈ ​മ​ഹ​ത്താ​യ നേ​ട്ടം കൈ​വ​രി​ച്ച​തി​ൽ ക​മ്പ​നി​യു​ടെ സി.​ഇ.​ഒ വ​ദ അ​ഹ​മ്മ​ദ് അ​ൽ ഖ​ത്തീ​ബ് അ​ഭി​മാ​നം പ്ര​ക​ടി​പ്പി​ച്ചു. ഇ​ത് പ്ര​വ​ർ​ത്ത​ന സു​ര​ക്ഷ​യു​ടെ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള ക​മ്പ​നി​യു​ടെ പ്ര​തി​ബ​ദ്ധ​ത​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​താ​യി അ​വ​ർ വ്യ​ക്ത​മാ​ക്കി. നാ​ഷ​ന​ൽ പെ​ട്രോ​ളി​യം ക​മ്പ​നി ജീ​വ​ന​ക്കാ​രു​ടെ ആ​ത്മാ​ർ​ഥ​മാ​യ പ​രി​ശ്ര​മ​ങ്ങ​ളെ അ​ൽ ഖ​ത്തീ​ബ് പ്ര​ശം​സി​ച്ചു.

ഈ ​നേ​ട്ടം ക​മ്പ​നി​ക്ക് മാ​ത്ര​മ​ല്ല, ദേ​ശീ​യ നേ​ട്ട​മാ​ണെ​ന്നും കു​വൈ​ത്ത് വി​വി​ധ മേ​ഖ​ല​ക​ളി​ൽ കൈ​വ​രി​ച്ച പു​രോ​ഗ​തി​യു​ടെ സൂ​ച​ക​മാ​ണെ​ന്നും വ​ദ അ​ഹ​മ്മ​ദ് അ​ൽ ഖ​ത്തീ​ബ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - The first among the oil refineries-Mina Abdullah Refinery is Number One

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.