കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) കുവൈത്തിൽ 25 വർഷത്തെ പ്രവർത്തനം പൂർത്തീകരിച്ചതിന്റെ ഭാഗമായി പ്രഖ്യാപിച്ച കർമപദ്ധതികളിൽ ഭൂരിപക്ഷവും പൂർത്തീകരിച്ചതായി ഭാരവാഹികൾ അറിയിച്ചു.
സിൽവർ ജൂബിലിയോടനുബന്ധിച്ച് 25 മാസം നീണ്ടുനിന്ന 25 കർമ പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇതിൽ ഭൂരിപക്ഷവും പൂർത്തീകരിച്ചു. വിവാഹ പദ്ധതി, ആംബുലൻസ് സമർപ്പണം, ഭവന നിർമാണ സഹായം തുടങ്ങിയ പദ്ധതികൾക്ക് വലിയ പിന്തുണ ലഭിച്ചതായും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സിൽവർ ജൂബിലി സമാപന സമ്മേളനവും ‘മുഹബ്ബത്തെ റസൂൽ-24’ സമ്മേളനവും വ്യാഴം, വെള്ളി ദിവസങ്ങളിലായി അബ്ബാസിയ്യ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കും.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ, ട്രഷറർ കൊയ്യോട് ഉമർ മുസ്ലിയാർ, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അൻവർ മുഹ്യിദ്ദീൻ ഹുദവി ആലുവ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
സുവനീർ പ്രകാശനവും മെമ്പർഷിപ് ക്യാമ്പയിൻ ഉദ്ഘാടനവും ഇതിനോടൊപ്പം നടക്കും. വാർത്ത സമ്മേളനത്തിൽ കെ.ഐ.സി ചെയർമാൻ ശംസുദ്ധീൻ ഫൈസി, കേന്ദ്ര പ്രസിഡന്റ് അബ്ദുൽ ഗഫൂർ, ജനറൽ സെക്രട്ടറി ആബിദ് ഫൈസി, ട്രഷറർ ഇ.എസ്. അബ്ദുൽറഹ്മാൻ ഹാജി, മീഡിയ സെക്രട്ടറി എൻജിനീയർ മുനീർ പെരുമുഖം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.