കുവൈത്ത് സിറ്റി: ലോക ഫിസിയോ തെറാപ്പി ദിനത്തോടനുബന്ധിച്ചു മെഡക്സ് മെഡിക്കൽ കെയർ സെമിനാർ സംഘടിപ്പിച്ചു. മെഡക്സ് മെഡിക്കൽ ഗ്രൂപ് പ്രസിഡന്റ് ആൻഡ് സി.ഇ.ഒ മുഹമ്മദ് അലി വി.പി. ഉദ്ഘാടനം ചെയ്തു.
ഫിസിയോ തെറപ്പിയിലൂടെ ശാരീരികവും മാനസികമായ ആശ്വാസം കൈവരിക്കാനാകുമെന്നും, ഇത്തരം പാർശ്വഫലങ്ങളിലാത്ത ചികിത്സാ രീതികളെ ഡോക്ടർമാരും ജനങ്ങളും പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജിൻസി അജു അധ്യക്ഷത വഹിച്ചു. ഫിസിയോ തെറാപ്പിസ്റ്റുകളായ രേഷ്മ, സുഹ ഷകീൽ, ഷഫീസ് മുഹമ്മദ് എന്നിവർ ക്ലാസുകളവതരിപ്പിച്ചു.
മെഡിക്കൽ ഡിപ്പാർട്മെന്റ് ഹെഡ് ഡോ. അഹമ്മദ് ഹൻഡി, ഡോ. റെഷിത് ജോൺസൻ, ഡോ. ബാഹ അലശ്രീ, ഡോ. രാജേഷ് ബാബു, ഡോ. ടി. അജ്മൽ എന്നിവരും സെമിനാറിൽ അഭിപ്രായങ്ങൾ പങ്കുവെച്ചു.
മെഡക്സ് മാനേജ്മന്റ് പ്രതിനിധികൾ, മെഡിക്കൽ-നോൺ മെഡിക്കൽ സ്റ്റാഫുകൾ എന്നിവർ സെമിനാറിൽ പങ്കെടുത്തു. മെഡക്സ് ടീമിന്റെ പ്രത്യേക അറബിക് പരിശീലന ക്ലാസിൽ പങ്കെടുത്തവർക്കുള്ള സർറ്റിഫിക്കറ്റ് വിതരണവും അനുമോദനവും ചടങ്ങിൽ നടന്നു.
അത്യാധുനിക സൗകര്യങ്ങളും ചികിത്സ ഉപകരണങ്ങളോടും കൂടിയ ഫിസിയോതെറാപ്പി ഡിപ്പാർട്മെന്റിന്റെ സേവനം മെഡക്സ് മെഡിക്കൽ കെയർ ഫഹാഹീലിൽ ലഭ്യമാണെന്നും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.