കുവൈത്ത് സിറ്റി: കുവൈത്ത് സൈന്യം ആദ്യ ബാച്ച് എച്ച് 225 എം കാരക്കാൽ സൈനിക ഹെലികോപ്ടറുകൾ ഏറ്റുവാങ്ങി. എയർബസ് കമ്പനി വികസിപ്പിച്ചെടുത്ത 30 കാരക്കാൽ സൈനിക ഹെലികോപ്ടറാണ് കുവൈത്ത് വാങ്ങാൻ ധാരണയായത്. ഇതിൽ 24 എണ്ണം വ്യോമസേനക്കും ആറെണ്ണം നാഷനൽ ഗാർഡിനുമായിരുന്നു.
ഫ്രഞ്ച് നിർമിത സൈനിക ഹെലികോപ്ടറുകൾ കുവൈത്ത് വ്യോമസേനക്ക് കരുത്തു പകരും. പെെട്ടന്നുള്ള ഇടപെടൽ, രക്ഷാപ്രവർത്തനം, അപകട സ്ഥലത്തുനിന്ന് ആളുകളെ പുറത്തെത്തിക്കൽ തുടങ്ങിയവ ലക്ഷ്യമാക്കിയാണ് ഹെലികോപ്ടർ വാങ്ങിയത്.
കുവൈത്ത് ആർമി ചീഫ് ഒാഫ് ജനറൽ സ്റ്റാഫ് ലഫ്റ്റനൻറ് ജനറൽ ഖാലിദ് സാലിഹ് അസ്സബാഹ് അലി അൽ സാലിം വ്യോമ താവളത്തിൽ ഹെലികോപ്ടർ കമീഷൻ ചെയ്തു. 2016 ആഗസ്റ്റ് ഒമ്പതിന് ഫ്രഞ്ച് പ്രതിരോധമന്ത്രി കുവൈത്ത് സന്ദർശിച്ച വേളയിലാണ് ഹെലികോപ്ടർ വാങ്ങാൻ കരാർ ഒപ്പുവെച്ചത്. കുവൈത്തിെൻറ ഒാർഡർ ലഭിച്ചശേഷം എച്ച് 225 എം കാരക്കാൽ ഹെലികോപ്ടറിെൻറ ഡിമാൻഡ് വർധിച്ചു.
നേരത്തെ 1.19 ശതകോടി ഡോളറിെൻറ കാരക്കാൽ സൈനിക ഹെലികോപ്ടർ ഇടപാടിൽ അന്നത്തെ കുവൈത്ത് പ്രധാനമന്ത്രി ശൈഖ് ജാബിർ മുബാറക് അസ്സബാഹ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
ഇടപാടിൽ 71 ദശലക്ഷം ഡോളർ ലബനീസ് ഏജൻറ് ഫരീദ് അബ്ദുൽ നൂർ ആവശ്യപ്പെട്ടതായി ഫ്രഞ്ച് മാസിക റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.