കുവൈത്ത് സിറ്റി: രാജ്യത്തെ പ്രാദേശിക ജലാശയങ്ങളിൽ മത്സ്യബന്ധന സീസൺ ആരംഭിക്കുന്നു. ഇതോടെ പ്രാദേശിക സുബൈദി മത്സ്യം കുവൈത്തികളുടെ മേശകളിലേക്ക് തിരിച്ചെത്തും. ഞായറാഴ്ച മുതൽ സുബൈദി മത്സ്യബന്ധന സീസൺ ആരംഭിക്കുമെന്നും അതിനുള്ള നിരോധനം പിൻവലിക്കുമെന്നും പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ ആൻഡ് ഫിഷറീസ് അറിയിച്ചു.
അതേസമയം, നിരോധിത മേഖലകളിൽ മത്സ്യബന്ധനം നടത്തരുതെന്നും നിയമങ്ങൾ പാലിക്കണമെന്നും അതോറിറ്റിയിലെ അറിയിച്ചതായി അൽ റായിയോട് റിപ്പോർട്ടു ചെയ്തു. ആവശ്യകതയിലെ വർധനവ് ചൂണ്ടിക്കാട്ടി പ്രാദേശിക മത്സ്യങ്ങൾ ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ നൽകാൻ ഫെഡറേഷൻ തയാറെടുപ്പുകൾ നടത്തിവരികയാണ്. നാടൻ മത്സ്യത്തിന്റെ ലഭ്യതക്കുറവുമാണ് മത്സ്യവില ഉയരാൻ കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.