കുവൈത്ത് സിറ്റി: കുവൈത്തിൽ ഭക്ഷ്യസുരക്ഷയുമായി നേരിട്ട് ബന്ധമുള്ള തൊഴിലാളികൾക്ക് വിസ, തൊഴിൽ പെർമിറ്റ് എന്നിവ അനുവദിക്കുന്നത് പുനരാരംഭിക്കാൻ തീരുമാനം. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗമാണ് കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിസ നിയന്ത്രണത്തിൽനിന്ന് ഭക്ഷ്യമേഖലയെ ഒഴിവാക്കിയത്.
ഭക്ഷ്യസംസ്കരണം, ഭക്ഷ്യോൽപന്നങ്ങളുടെ വിതരണം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിലേക്ക് എൻട്രി വിസ, സന്ദർശന വിസ, തൊഴിൽ പെർമിറ്റ് എന്നിവ അനുവദിക്കാനാണ് തീരുമാനം. റസ്റ്റാറൻറുകൾ, ബേക്കറി, മത്സ്യബന്ധനം, വിപണനം, കാർഷിക ഫാമുകൾ, കന്നുകാലി വളർത്തൽ, ക്ഷീരോൽപാദന യൂനിറ്റുകൾ, പൗൾട്രി ഫാം എന്നീ മേഖലകളെ വിസ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയത്.
രാജ്യത്തെ ഭക്ഷ്യസുരക്ഷ കണക്കിലെടുത്താണ് കൊറോണ എമർജൻസി കമ്മിറ്റി വിസ വിതരണം പുനരാരംഭിക്കാൻ അനുമതി നൽകിയത്. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭായോഗം ഇക്കാര്യം അംഗീകരിച്ചതോടെയാണ് വിലക്ക് നീങ്ങിയത്.
ഇതോടെ റസ്റ്റാറൻറുകൾക്കും മറ്റും ആവശ്യമായ തൊഴിലാളികളെ വിദേശത്തുനിന്ന് കൊണ്ടുവരാൻ സാധിക്കും.
നേരത്തെ ആരോഗ്യ, വിദ്യാഭ്യാസമേഖലകളെ വിസ നിയന്ത്രണത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. രാജ്യത്തെ കോവിഡ് സാഹചര്യം ഏറെ മെച്ചപ്പെട്ട സാഹചര്യത്തിൽ മറ്റു മേഖലകളിൽ കൂടി വിസ അനുവദിക്കുന്നത് വൈകാതെ പുനരാരംഭിക്കുമെന്നാണ് സൂചനകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.