കുവൈത്ത് സിറ്റി: കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് ഡോ. അഹമ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ് റഷ്യൻ അംബാസഡർ നിക്കോളായ് മകരോവുമായി ചർച്ച നടത്തി. വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് നടത്തിയ കൂടിക്കാഴ്ചയിൽ യുക്രെയ്ൻ പ്രതിസന്ധി ചർച്ച ചെയ്തു. അന്താരാഷ്ട്ര നിയമങ്ങളും ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ തത്ത്വങ്ങളും പാലിക്കേണ്ടതിന്റെയും രാജ്യങ്ങൾ പരമാധികാരവും അതിർത്തിയും മാനിക്കേണ്ടതിന്റെയും ആവശ്യകത കുവൈത്ത് വിദേശകാര്യമന്ത്രി ഊന്നിപ്പറഞ്ഞു. പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കാണാൻ വെടിനിർത്തലും മാധ്യസ്ഥ്യ ചർച്ച നടത്തണമെന്നും ഇതിന് കുവൈത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.