കുവൈത്ത് സിറ്റി: മൂന്നാമത് ജി.സി.സി ഗെയിംസിന് കുവൈത്ത് ആതിഥേയത്വം വഹിക്കും. കുവൈത്ത് ഒളിമ്പിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മേയ് 22 മുതൽ 31 വരെയാണ് മേള.
കുവൈത്ത്, യു.എ.ഇ, സൗദി, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നിവിടങ്ങളിൽനിന്നുള്ള ടീമുകൾ മാറ്റുരക്കും.
ഹാൻഡ്ബാൾ, വോളിബാൾ, ബാസ്കറ്റ്ബാൾ, ഫുട്സാൽ, നീന്തൽ, അത്ലറ്റിക്സ്, കരാട്ടേ, ജൂഡോ, ഫെൻസിങ്, ആർച്ചറി, ടെന്നീസ്, െഎസ് ഹോക്കി, ബൈസിക്ലിങ്, ടേബിൾ ടെന്നിസ്, പാഡെൽ, ഇ സ്പോർട്സ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ ഉണ്ടാകുക. ഉദ്ഘാടന പരിപാടി മേയ് 22ന് ആണെങ്കിലും ചില ഗ്രൂപ് മത്സരങ്ങൾ മേയ് 13ന് ആരംഭിക്കും.
കൂടുതൽ സമയം ആവശ്യമായതിനാലാണിതെന്ന് കുവൈത്ത് ഒളിമ്പിക് കമ്മിറ്റി ചെയർമാൻ ശൈഖ് ഫഹദ് നാസർ സബാഹ് അൽ അഹ്മദ് അസ്സബാഹ് പറഞ്ഞു. ജി.സി.സി ഗെയിംസിൽ ആദ്യമായി ഫുട്സാൽ, ബൈസിക്ലിങ്, അത്ലറ്റിക്സ്, ടേബിൾ ടെന്നിസ്, ബാസ്കറ്റ്ബാൾ, ഇലക്ട്രോണിക് ഗെയിംസ് എന്നിവയിൽ വനിതകൾക്കും മത്സരമുണ്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് കാല നിയന്ത്രണങ്ങൾ നീങ്ങി കായികമേഖല സജീവമായശേഷം വിരുന്നെത്തുന്ന ആദ്യ മെഗാ കായിക മേള ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് കുവൈത്തിലെ കായിക പ്രേമികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.