കുവൈത്ത് സിറ്റി: മൂന്നാമത് ജി.സി.സി ഗെയിംസിന് ചൊവ്വാഴ്ച സമാപനമാകും. 28 സ്വർണവും 22 വെള്ളിയും 26 വെങ്കലവും നേടി ആതിഥേയരായ കുവൈത്ത് ഒന്നാം സ്ഥാനത്ത് തുടരുന്നു. പ്രധാന മത്സരങ്ങളെല്ലാം കഴിഞ്ഞ സ്ഥിതിയിൽ വ്യക്തമായ ലീഡുള്ള കുവൈത്ത് ഓവറോൾ കിരീടം ഏകദേശം ഉറപ്പിച്ച മട്ടാണ്.
20 സ്വർണവും 20 വെള്ളിയും 16 വെങ്കലവും നേടിയ ബഹ്റൈനാണ് രണ്ടാം സ്ഥാനത്ത്. 18 സ്വർണവും 13 വെള്ളിയും 11 വെങ്കലവും നേടിയ യു.എ.ഇ മൂന്നാം സ്ഥാനത്തും 13 സ്വർണവും 19 വെള്ളിയും 13 വെങ്കലവും നേടിയ ഖത്തർ നാലാം സ്ഥാനത്തുമാണ്.
11 സ്വർണവും 18 വെള്ളിയും 24 വെങ്കലവും നേടിയ സൗദി അഞ്ചാം സ്ഥാനത്തും 11 സ്വർണവും ആറ് വെള്ളിയും 12 വെങ്കലവും നേടിയ ഒമാൻ ആറാം സ്ഥാനത്തുമാണ്. ഗൾഫ് രാജ്യങ്ങളിലെ 1700ലധികം പുരുഷ, വനിത കായിക താരങ്ങളാണ് മാറ്റുരക്കുന്നത്.
ചൊവ്വാഴ്ച ആഘോഷാന്തരീക്ഷത്തിൽ സമാപന ചടങ്ങ് നടക്കും. ഹാൻഡ് ബാൾ, വോളിബാൾ, ബാസ്കറ്റ്ബാൾ, ഫുട്സാൽ, നീന്തൽ, അത്‍ലറ്റിക്സ്, കരാട്ടെ, ജൂഡോ, ഫെൻസിങ്, ഷൂട്ടിങ്, ടെന്നിസ്, സൈക്ലിങ്, ഐസ് ഹോക്കി, ടേബിൾ ടെന്നിസ്, പാഡെൽ, ഇലക്ട്രോണിക് സ്പോർട്സ് എന്നിങ്ങനെ 16 ഇനങ്ങളിലാണ് മത്സരം നടന്നത്.
ജി.സി.സി ഗെയിംസ് ഹാൻഡ് ബാളിൽ ഖത്തറും കുവൈത്തും തമ്മിൽ നടന്ന മത്സരം. 24-23ന് ജയിച്ച് ഖത്തർ സ്വർണം നേടി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.