കുവൈത്ത് സിറ്റി: ഈ മാസം 21 മുതൽ ആരംഭിക്കുന്ന അറേബ്യൻ ഗൾഫ് കപ്പ് യഥാർഥ ട്രോഫിയും ഔദ്യോഗിക പന്തും കുവൈത്തിൽ പ്രദർശിപ്പിച്ചു.
ശുവൈഖിലെ സെയ്നിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ശൈഖ് അഹ്മദ് യൂസുഫ് സൗദ് അസ്സബാഹ്, സൈൻ ഗ്രൂപ് ചെയർമാൻ ഒസാമ അൽ ഫുറൈഹ്, വൈസ് ചെയർമാനും ഗ്രൂപ് സി.ഇ.ഒയുമായ ബദർ നാസർ അൽ ഖറാഫി, കെ.എഫ്.എ ഡയറക്ടർ ബോർഡ് അംഗങ്ങളും മുതിർന്ന എക്സിക്യുട്ടീവുകളും പങ്കെടുത്തു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മുതൽ രാത്രി 10 വരെ ദി വാക്ക് മാളിലും ട്രോഫിയും പന്തും പ്രദർശിപ്പിച്ചു. വ്യാഴാഴ്ച മുറൂജിലെ സെയ്നിന്റെ ഫാൻ സോണിൽ പ്രദർശിപ്പിക്കും. കുവൈത്ത് ഇന്ററർനാഷണൽ എയർപോർട്ടിലും പ്രദർശനം ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.