കുവൈത്ത് സിറ്റി: ബദർ അൽ സമ മെഡിക്കൽ സെൻറർ ഫർവാനിയയുടെ പുതിയ മൂല്യവർധിത സൗകര്യം ഹെൽത്ത് ആൻഡ് വെൽനെസ് ലോഞ്ച് ആരംഭിച്ചു.
സിവിൽ ഐഡി വിഭാഗം സൂപ്രണ്ട് മിശാരി ഗാനിം സഅദ് അൽഗാനിം, ഇഷ്ബിലിയ പൊലീസ് സ്റ്റേഷനിലെ ഓഫിസർ ഹുസൈൻ അജ്‌ലാൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ്, പ്രമോട്ടർ അബ്ദുൽ റസാഖ്, മെഡിക്കൽ ഡയറക്ടർ ഡോ. ജസ്റ്റിൻ സ്റ്റീഫൻ, മാനേജ്മെൻറ് അംഗങ്ങൾ, ബദർ അൽ സമ മെഡിക്കൽ സെൻറർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഫുൾ ബോഡി, കാർഡിയോ, പ്രോസ്ട്രേറ്റ്, വൃക്ക, എല്ലാ തരത്തിലുമുള്ള ആരോഗ്യ പാക്കേജുകൾ ഒരു കുടക്കീഴിൽ ലഭ്യമാക്കും.
ഡോക്ടർമാരുടെ വിദഗ്ധ സംഘത്തിെൻറ സേവനത്തോടെ റിപ്പോർട്ട് കലക്ഷൻ, കൺസൽേട്ടഷൻ, കൂടുതൽ പരിശോധന എന്നിവ പോലുള്ള ഫാസ്റ്റ് ട്രാക് സർവിസുകൾക്ക് ഇൗ സൗകര്യം സഹായകമാകും.
ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എ. മുഹമ്മദ്, ഡോ. വി.ടി. വിനോദ്, അബ്ദുൽ ലത്തീഫ്, ഗ്രൂപ്പ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ എന്നിവർ ടീമിന് നന്ദി അറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.