കുവൈത്ത് സിറ്റി: കുവൈത്തിൽ സിവിൽ ഇൻഫർമേഷൻ അതോറിറ്റി ആസ്ഥാനത്തെ കിയോസ്കുകളിൽ കെട്ടിക്കിടക്കുന്നത് രണ്ടുലക്ഷം സിവിൽ െഎ.ഡി കാർഡുകൾ. എല്ലാ നടപടികളും പൂർത്തിയായി ബന്ധപ്പെട്ട വ്യക്തികൾക്ക് എടുത്തുപോകാനായി കിയോസ്ക്കുകളിൽ നിക്ഷേപിച്ച കാർഡുകളാണ് അവിടെത്തന്നെ കിടക്കുന്നത്. ഇത് കിയോസ്കിെൻറ ശേഷിയുടെ 90 ശതമാനം വരും. അപേക്ഷ നൽകിയ നിരവധി പേർ വിദേശത്ത് കുടുങ്ങിക്കിടക്കുന്നത് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നു.
തയാറായ കാർഡുകളിൽ ഭൂരിഭാഗവും വിദേശത്തുനിന്ന് ഒാൺലൈനായി പുതുക്കുകയും ഫീസ് അടക്കുകയും ചെയ്തവരുടേതാണ്. ഇവിടെയുള്ളവരും അശ്രദ്ധ കാരണവും മറ്റും കാർഡ് എടുക്കാൻ എത്താത്തതായുണ്ട്. മാസങ്ങൾക്കു മുമ്പ് നിക്ഷേപിച്ച കാർഡുകളും കൊണ്ടുപോയിട്ടില്ല. പുതിയ കാർഡുകൾ നിക്ഷേപിക്കണമെങ്കിൽ നിലവിലുള്ളതിെൻറ വലിയൊരു ഭാഗം ആളുകൾ ഏറ്റുവാങ്ങേണ്ടതുണ്ട്.
തങ്ങളുടെ സിവിൽ െഎ.ഡി കാർഡുകൾ വിതരണത്തിൽ സജ്ജമായിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അതോറിറ്റിയുടെ വെബ്സൈറ്റിൽ സൗകര്യമുണ്ട്. 1889988 എന്ന നമ്പറിൽ വിളിച്ചാലും സ്റ്റാറ്റസ് അറിയാം. വിതരണത്തിന് തയാറായ കാർഡുകൾ ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചുനൽകുന്ന സംവിധാനവും പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ നടപ്പാക്കിയിട്ടുണ്ട്.
ഒരു കാർഡിന് രണ്ട് ദീനാർ ഡെലവറി ചാർജ് ഇൗടാക്കിയാണ് കാർഡ് എത്തിച്ചുനൽകുന്നത്. ഒരു കേന്ദ്രത്തിൽ ഒന്നിലധികം കാർഡുകൾ ഒരേസമയം വിതരണം നടത്തേണ്ടതുണ്ടെങ്കിൽ അധികമുള്ള ഒാരോന്നിനും ആദ്യത്തെ രണ്ട് ദീനാറിനു പുറമെ കാൽ ദീനാർ കൂടി നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.