Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകിയോസ്​കിൽ...

കിയോസ്​കിൽ കെട്ടിക്കിടക്കുന്നത്​ രണ്ടുലക്ഷം സിവിൽ ​െഎ.ഡി

text_fields
bookmark_border
കിയോസ്​കിൽ കെട്ടിക്കിടക്കുന്നത്​ രണ്ടുലക്ഷം സിവിൽ ​െഎ.ഡി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​തോ​റി​റ്റി ആ​സ്ഥാ​ന​ത്തെ കി​യോ​സ്​​കു​ക​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്​ ര​ണ്ടു​ല​ക്ഷം സി​വി​ൽ ​െഎ.​ഡി കാ​ർ​ഡു​ക​ൾ. എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ക്​​തി​ക​ൾ​ക്ക്​ എ​ടു​ത്തു​പോ​കാ​നാ​യി കി​യോ​സ്​​ക്കു​ക​ളി​ൽ നി​ക്ഷേ​പി​ച്ച കാ​ർ​ഡു​ക​ളാ​ണ്​ അ​വി​ടെ​ത്ത​ന്നെ കി​ട​ക്കു​ന്ന​ത്. ഇ​ത്​ കി​യോ​സ്​​കി​െൻറ ശേ​ഷി​യു​ടെ 90 ശ​ത​മാ​നം വ​രും. അ​പേ​ക്ഷ ന​ൽ​കി​യ നി​ര​വ​ധി പേ​ർ വി​ദേ​ശ​ത്ത്​ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്​ ഇ​തി​ന്​ കാ​ര​ണ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ത​യാ​റാ​യ കാ​ർ​ഡു​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും വി​ദേ​ശ​ത്തു​നി​ന്ന്​ ഒാ​ൺ​ലൈ​നാ​യി പു​തു​ക്കു​ക​യും ഫീ​സ്​ അ​ട​ക്കു​ക​യും ചെ​യ്​​ത​വ​രു​ടേ​താ​ണ്. ഇ​വി​ടെ​യു​ള്ള​വ​രും അ​ശ്ര​ദ്ധ കാ​ര​ണ​വും മ​റ്റും കാ​ർ​ഡ്​ എ​ടു​ക്കാ​ൻ എ​ത്താ​ത്ത​താ​യു​ണ്ട്. മാ​സ​ങ്ങ​ൾ​ക്കു​ മു​മ്പ്​ നി​ക്ഷേ​പി​ച്ച കാ​ർ​ഡു​ക​ളും കൊ​ണ്ടു​പോ​യി​ട്ടി​ല്ല. പു​തി​യ കാ​ർ​ഡു​ക​ൾ നി​ക്ഷേ​പി​ക്ക​ണ​മെ​ങ്കി​ൽ നി​ല​വി​ലു​ള്ള​തി​െൻറ വ​ലി​യൊ​രു ഭാ​ഗം ആ​ളു​ക​ൾ ഏ​റ്റു​വാ​ങ്ങേ​ണ്ട​തു​ണ്ട്.

ത​ങ്ങ​ളു​ടെ സി​വി​ൽ ​െഎ.​ഡി കാ​ർ​ഡു​ക​ൾ വി​ത​ര​ണ​ത്തി​ൽ സ​ജ്ജ​മാ​യി​ട്ടു​ണ്ടോ എ​ന്ന്​ പ​രി​ശോ​ധി​ക്കാ​ൻ അ​തോ​റി​റ്റി​യു​ടെ വെ​ബ്​​സൈ​റ്റി​ൽ സൗ​ക​ര്യ​മു​ണ്ട്. 1889988 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ചാ​ലും സ്​​റ്റാ​റ്റ​സ്​ അ​റി​യാം. വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യ കാ​ർ​ഡു​ക​ൾ ആ​വ​ശ്യ​ക്കാ​ർ​ക്ക് വീ​ടു​ക​ളി​ൽ എ​ത്തി​ച്ചു​ന​ൽ​കു​ന്ന സം​വി​ധാ​ന​വും പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.

ഒ​രു കാ​ർ​ഡി​ന്​ ര​ണ്ട്​ ദീ​നാ​ർ ഡെ​ല​വ​റി ചാ​ർ​ജ്​ ഇൗ​ടാ​ക്കി​യാ​ണ്​ കാ​ർ​ഡ്​ എ​ത്തി​ച്ചു​ന​ൽ​കു​ന്ന​ത്. ഒ​രു കേ​ന്ദ്ര​ത്തി​ൽ ഒ​ന്നി​ല​ധി​കം കാ​ർ​ഡു​ക​ൾ ഒ​രേ​സ​മ​യം വി​ത​ര​ണം ന​ട​ത്തേ​ണ്ട​തു​ണ്ടെ​ങ്കി​ൽ അ​ധി​ക​മു​ള്ള ഒാ​രോ​ന്നി​നും ആ​ദ്യ​ത്തെ ര​ണ്ട്​ ദീ​നാ​റി​നു പു​റ​മെ കാ​ൽ ദീ​നാ​ർ കൂ​ടി ന​ൽ​ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil idkiosk
News Summary - The kiosk is being built at a cost of Rs 2 lakh crore
Next Story