കുവൈത്ത് സിറ്റി: കേരളത്തിലെ വിവിധ ജില്ലകളിലായി കെ.കെ.എം.എ നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ പെരുവന്താനത്ത് പൊതുകിണർ നിർമാണം ആരംഭിച്ചു. നിരവധി കുടുംബങ്ങൾക്ക് ആശ്വാസമാവുന്ന കിണറിനുള്ള കുറ്റിയടിക്കൽ കർമം പ്രദേശവാസികളുടെ സാന്നിധ്യത്തിൽ നടന്നു. കെ.കെ.എം.എ സംസ്ഥാന വൈസ് പ്രസിഡൻറ് എച്ച്.എ. അലിക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സിറ്റി സോണൽ വർക്കിങ് പ്രസിഡൻറ് റസാഖ് മേലടി ഉദ്ഘാടനം ചെയ്തു.
സിദ്ദീഖ് മൗലവിയുടെ പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിന് സംസ്ഥാന കമ്മിറ്റി സെക്രട്ടറി യു.എ. ബക്കർ സ്വാഗതം പറഞ്ഞു. ഡോ. ശരീഫ് മുണ്ടക്കയം, വാർഡ് മെംബർ പി.വൈ. നിസാർ, റിട്ട. സബ് ഇൻസ്പെക്ടർ മുഹമ്മദ് ഹനീഫ, കെ.കെ.എം.എ ഖൈത്താൻ ബ്രാഞ്ച് പ്രസിഡൻറ് സാബിർ മുഹമ്മദ് എന്നിവർ സംസാരിച്ചു. എൻ.പി. മുഹമ്മദ് നൂഹ് നന്ദി പറഞ്ഞു. സ്ഥലത്തിെൻറ രേഖകൾ അലിക്കുട്ടി ഹാജി ഏറ്റുവാങ്ങി. കിണർ നിർമാണത്തിനാവശ്യമായ തുകയുടെ ആദ്യ ഗഡു റസാഖ് മേലടി കരാറുകാരന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.