കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി തയാറാക്കിയ 2022 വർഷത്തേക്കുള്ള കലണ്ടർ ഇന്ത്യൻ അംബാസഡർ സിബി ജോർജ് പ്രകാശനം ചെയ്തു. കുവൈത്ത് കെ.എം.സി.സി പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു. എംബസിയിൽ നടന്ന ചടങ്ങിൽ ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്ര, ട്രഷറർ എം.ആർ. നാസർ, സെക്രട്ടറിമാരായ സിറാജ് എരഞ്ഞിക്കൽ, എൻജിനീയർ മുഷ്താഖ്, ഷരീഫ് ഒതുക്കുങ്ങൽ, വിവിധ ജില്ല നേതാക്കളായ ഫൈസൽ കടമേരി, ബഷീർ തെങ്കര, ഹബീബ് റഹ്മാൻ, ഷാഫി കൊല്ലം, മെഡിക്കൽ വിങ് നേതാക്കളായ ഡോ. അബ്ദുൽ ഹമീദ്, നിഹാസ് വാണിമേൽ, ഡോ. മുഹമ്മദലി, മുഹമ്മദ് മനോളി, മൊയ്തീൻ ബയാർ, ശറഫുദ്ദീൻ പൊന്നാനി എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.