പ്രധാനമന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്നുc

കു​വൈ​ത്ത് സി​റ്റി: 17ാം ദേ​ശീ​യ അ​സം​ബ്ലി ഫ​ലം പു​റ​ത്തു​വ​ന്ന​തി​ന് പി​റ​കെ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹി​ന് കീ​ഴി​ലു​ള്ള സ​ർ​ക്കാ​ർ രാ​ജി​വെ​ച്ചു.

ശ​നി​യാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​നു ശേ​ഷം രാ​ജി​ക്ക​ത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് സ​മ​ർ​പ്പി​ച്ച​താ​യി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ വ്യ​ക്ത​മാ​ക്കി. സെ​യ്ഫ് പാ​ല​സി​ൽ ന​ട​ന്ന അ​സാ​ധാ​ര​ണ കാ​ബി​ന​റ്റ് സ​മ്മേ​ള​ന​ത്തി​ന് ശേ​ഷ​മാ​ണ് തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തെ​ന്ന് ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും, കാ​ബി​ന​റ്റ് കാ​ര്യ സ​ഹ​മ​ന്ത്രി- നാ​ഷ​ന​ൽ അ​സം​ബ്ലി കാ​ര്യ​ങ്ങ​ളു​ടെ ആ​ക്ടി​ങ് മ​ന്ത്രി​യു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് അ​ൽ ഫ​റ​സ് അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മ​ന്ത്രി​സ​ഭ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്യു​ക​യും അ​മീ​റി​ന് രാ​ജി സ​മ​ർ​പ്പി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 17ാം ദേ​ശീ​യ അ​സം​ബ്ലി​യു​ടെ ആ​ദ്യ സെ​ഷ​ൻ ഈ​മാ​സം 11ന് ​ചേ​രാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​തും അ​മീ​റി​ന്റെ പ​രി​ഗ​ണ​ന​ക്കാ​യി സ​മ​ർ​പ്പി​ച്ചു.

കു​വൈ​ത്ത് ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം മ​ന്ത്രി​സ​ഭ രാ​ജി​വെ​ക്ക​ണം. ദേ​ശീ​യ അ​സം​ബ്ലി​യു​ടെ ആ​ദ്യ സെ​ഷ​നി​ൽ പു​തി​യ സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കു​ന്ന​ത് ച​ർ​ച്ച​യാ​യേ​ക്കും. അ​തേ​സ​മ​യം, പാ​ർ​ല​മെ​ന്റ​റി​ലെ താ​ൽ​പ​ര്യ​ങ്ങ​ളും ഭൂ​രി​പ​ക്ഷ​വും മ​ന്ത്രി​സ​ഭ രൂ​പ​വ​ത്ക​ര​ണ​ത്തി​ന് ത​ട​സ്സ​മാ​കി​ല്ല. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​യും പ്ര​ധാ​ന വ​കു​പ്പു​ക​ളു​ടെ​യും ചു​മ​ത​ല അ​സ്സ​ബ ഭ​ര​ണ​കു​ടും​ബ​ത്തി​ലെ മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​ണ് വ​ഹി​ക്കു​ന്ന​ത്. പ​രി​ഷ്ക​ര​ണ​വാ​ദി​യാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് വീ​ണ്ടും പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മെ​ന്നാ​ണ് സൂ​ച​ന. പു​തി​യ എം.​പി​മാ​രു​ടെ​യും പ്ര​തി​പ​ക്ഷ​ത്തി​ന്റെ​യും പി​ന്തു​ണ അ​ദ്ദേ​ഹ​ത്തി​നു​ണ്ട്.

ചു​രു​ങ്ങി​യ കാ​ല​ത്ത് ശ്ര​ദ്ധേ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ദ്ദേ​ഹ​ത്തി​ന് കാ​ഴ്ച​വെ​ക്കാ​നാ​യി. കു​വൈ​ത്തി​ന്റെ ഒ​മ്പ​താ​മ​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി ഈ ​വ​ർ​ഷം ജൂ​ലൈ 22നാ​ണ് ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹ് ചു​മ​ത​ല​യേ​റ്റ​ത്. താ​ൽ​ക്കാ​ലി​ക​മാ​യി അ​ധി​കാ​ര​ത്തി​ലേ​റി​യ ഇ​ദ്ദേ​ഹ​ത്തി​ന് കീ​ഴി​ലു​ള്ള സ​ർ​ക്കാ​ർ ര​ണ്ട് മാ​സ​വും ചു​രു​ക്കം ദി​വ​സ​ങ്ങ​ളും മാ​ത്ര​മാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്.

അ​തി​നി​ടെ, പു​തി​യ അ​സം​ബ്ലി​യി​ലെ സ്പീ​ക്ക​റാ​യി അ​ഹ​മ്മ​ദ് അ​ൽ സ​ദൂ​ന്റെ പേ​ര് ഉ​യ​ർ​ന്നു വ​ന്നി​ട്ടു​ണ്ട്. മു​ൻ സ്പീ​ക്ക​റും നി​ര​വ​ധി ത​വ​ണ പാ​ർ​ല​മെ​ന്റ് അം​ഗ​വു​മാ​യ ഇ​ദ്ദേ​ഹം ത​ന്നെ സ്പീ​ക്ക​റാ​കു​മെ​ന്നാ​ണ് സൂ​ച​ന.

Tags:    
News Summary - The Kuwaiti cabinet submitted its resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.