കുവൈത്ത് സിറ്റി: ഈജിപ്ത് തലസ്ഥാനമായ കൈറോയിൽ നടക്കുന്ന നാലാമത് അറബ് ലീഗിൽ രാജ്യത്തെ പ്രതിനിധി സംഘത്തെ നയിച്ച് മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള വിദേശകാര്യ സഹമന്ത്രി തലഅൽ മുതൈരി. മനുഷ്യാവകാശങ്ങളെയും അംഗരാജ്യങ്ങളുടെ പരമാധികാരങ്ങളെയും എല്ലാവരും മാനിക്കണമെന്ന് അറബ് ലീഗ് അഭ്യർഥിച്ചു. പ്രാദേശിക മനുഷ്യാവകാശ സംഘടനകളുടെയും യു.എൻ മനുഷ്യാവകാശ ഹൈക്കമീഷണറുടെ ഓഫിസിന്റെയും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. സമാധാനവും മനുഷ്യാവകാശങ്ങളും ഉറപ്പുവരുത്താനായി പരസ്പര സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത കുവൈത്ത് പരിപാടിയിൽ ചൂണ്ടിക്കാട്ടി.
ഓരോ രാജ്യത്തിന്റെയും പരമാധികാരത്തെയും പ്രത്യേകതകളെയും മാനിക്കുന്ന ചട്ടക്കൂടിൽ മനുഷ്യാവകാശ സംസ്കാരം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം അറബ് ലീഗ് ഫോർ സോഷ്യൽ അഫയേഴ്സിന്റെ അസി.സെക്രട്ടറി ജനറൽ തിങ്കളാഴ്ച അറബ് ലീഗിൽ ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.