കുവൈത്ത് സിറ്റി: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന മലബാർ ഡെവലപ്മെൻറ് ഫോറം കുവൈത്ത് വൈസ് പ്രസിഡൻറ് സത്യൻ വരൂണ്ടക്ക് സംഘടന യാത്രയയപ്പ് നൽകി.ഒാൺലൈൻ യോഗത്തിൽ പ്രസിഡൻറ് അസീസ് തിക്കോടി അധ്യക്ഷത വഹിച്ചു. കൃഷ്ണൻ കടലുണ്ടി, ബഷീർ ബാത്ത, മുബാറക്ക് കാമ്പ്രത്ത്, വാസു മമ്പാട്, അലക്സ് മാനന്തവാടി, അക്ബർ വയനാട്, ഷൗക്കത്ത് അലി, ഇല്യാസ് തോട്ടത്തിൽ, ഹുസ്സൻ കുട്ടി, ഷമീം, ശുക്കൂർ നാണി, പി.വി. നജീബ്, ഉബൈദ് എന്നിവർ സംസാരിച്ചു.
കരിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് എം.ഡി.എഫ് സംഘടിപ്പിച്ച പാർലമെൻറ് മാർച്ചിലും കോഴിക്കോട്ട് നടന്ന ഉപവാസത്തിലും കുവൈത്ത് ചാപ്റ്ററിനെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത സത്യൻ വരൂണ്ടയുടെ നാട്ടിലേക്കുള്ള തിരിച്ചുപോക്ക് വലിയ നഷ്ടമാണെന്ന് യോഗം വിലയിരുത്തി. എം.ഡി.എഫിെൻറ ഉപഹാരം ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂരും കൃഷ്ണൻ കടലുണ്ടിയും ചേർന്ന് കൈമാറി. എം.ഡി.എഫിെൻറ നാട്ടിലെ ഘടകവുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് സത്യൻ വരൂണ്ട അറിയിച്ചു. ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ സ്വാഗതവും ട്രഷറർ ഷംസുദ്ദീൻ കുക്കു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.