വഫ് റയിൽ വാഹനാപകടത്തിൽ പരിക്കേറ്റ നാദാപുരം മുടവന്തേ രി സ്വദേ ശി ചുണ്ടയിൽ ജലീലിനെ നാട്ടിലയക്കാൻ വിമാനത്താവളത്തിലേക്ക്​ ആംബുലൻസിൽ കയറ്റുന്നു

അപകടത്തിൽപെട്ട മലയാളി തുടർചികിത്സക്ക്​ നാട്ടിലേക്ക്​ തിരിച്ചു

കുവൈത്ത്​ സിറ്റി: വഫ്​റയിൽ വാഹനാപകടത്തിൽ ഇരുകാലുകൾക്കും പരിക്കേറ്റ്​ അദാന്‍ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയനായ നാദാപുരം മുടവന്തേരി സ്വദേശി ചുണ്ടയിൽ ജലീൽ തുടർ ചികിത്സക്കായി നാട്ടിലേക്ക് തിരിച്ചു.സ്ട്രെച്ചർ സൗകര്യം ഉൾ െപ്പടെ യാത്രാസംബന്ധമായ നടപടിക്രമങ്ങൾക്ക്​ കുവൈത്ത്​ കെ.എം.സി.സി നേതൃത്വം നൽകി. സംസ്ഥാന ട്രഷറർ എം.ആർ. നാസർ, നാദാപുരം മണ്ഡലം പ്രസിഡൻറ്​ അബ്​ദുല്ല മാവിലായി, ജനറൽ സെക്രട്ടറി യൂനുസ്‌ കല്ലാച്ചി, വൈസ്​ പ്രസിഡൻറ്​ സാജിദ് കുയ്‌തേരി എന്നിവർ പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകി.

ആശുപത്രിയിൽ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി, ഡോ. അബ്​ദുൽ ഹമീദ് എന്നിവരുടെ കരുതലുണ്ടായിരുന്നു. സംസ്ഥാന പ്രസിഡൻറ്​ ശറഫുദ്ദീൻ കണ്ണേത്ത്, സംസ്ഥാന സെക്രട്ടറി റസാഖ് അയൂർ, കോഴിക്കോട് ജില്ല പ്രസിഡൻറ്​ ഫാസിൽ കൊല്ലം, വൈസ്​ പ്രസിഡൻറ്​ വി.ടി.കെ. മുഹമ്മദ്, റഷീദ് പയന്തോങ്ങ്, ചെറിയ കോയ തങ്ങൾ, ഷംസു നരിപ്പറ്റ എന്നിവർ ആശുപത്രിയിൽ ജലീലിനെ സന്ദർശിച്ചു.കോയമ്പത്തൂരിലെ ഗംഗ ആശുപത്രിയിലാണ്​ തുടർ ചികിത്സ. കെ.എം.സി.സി അംഗമാണ്​ ജലീൽ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.