കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ജോർഡൻ വിദേശകാര്യ മന്ത്രി അയ്മാൻ സഫാദിയുമായി ടെലിഫോൺ സംഭാഷണം നടത്തി. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജോർഡൻ, ഈജിപ്ത്, സൗദി അറേബ്യ, യു.എ.ഇ, ഖത്തർ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ, ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പി.എൽ.ഒ) എന്നിവരുടെ അമ്മാനിൽ നടന്ന കൂടിക്കാഴ്ചയുടെ ഫലങ്ങൾ ഫോൺ കാളിൽ ചർച്ച ചെയ്തു.
യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. അടിയന്തര വെടിനിർത്തലിന് വേണ്ടിയുള്ള അറബ് ആഹ്വാനം, ഗസ്സയിൽ മാനുഷിക സഹായം എത്തിക്കൽ എന്നിവയും വിലയിരുത്തി. മുഴുവൻ മേഖലയുടെയും സുരക്ഷക്ക് ഭീഷണിയായ യുദ്ധം അവസാനിപ്പിക്കാനുള്ള അറബ് സംയുക്ത ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിൽ ജോർഡന്റെ പങ്കിനെ ശൈഖ് സലിം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.