കുവൈത്ത് സിറ്റി: ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്സിനുകളും ഉപയോഗിക്കുകയും അംഗീകാരം നൽകുകയും വേണമെന്ന് അഹ്മദ് അൽ ഹമദ് എം.പി.
ഫൈസർ, ആസ്ട്രസെനക, മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകൾക്ക് മാത്രം അംഗീകാരം നൽകിയത് ശരിയല്ല. റഷ്യൻ, ചൈനീസ് വാക്സിനുകൾക്ക് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടുണ്ട്.
കുവൈത്തും ഇത് അംഗീകരിക്കണം. കുവൈത്ത് അംഗീകരിച്ച നാല് ബ്രാൻഡ് വാക്സിനുകളും നൽകാത്ത രാജ്യങ്ങളുണ്ട്. ചെലവേറിയതായത് കൊണ്ടാണ് ചില രാജ്യങ്ങൾ ഇതു നൽകാത്തത്.
അവിടെനിന്നുള്ളവർക്ക് കുവൈത്തിലേക്ക് വരാൻ പ്രയാസമുണ്ട്. അതുകൊണ്ടുതന്നെ ലോകാരോഗ്യ സംഘടന പരിശോധന നടത്തി അംഗീകാരം നൽകിയ വാക്സിനുകൾക്ക് കുവൈത്തും അംഗീകാരം നൽകുന്നതു കൊണ്ട് പ്രശ്നമൊന്നുമില്ല. അതേസമയം, വാക്സിൻ സ്വീകരിക്കാത്തവർക്ക് കുവൈത്തിലേക്ക് പ്രവേശനം വിലക്കിയത് നല്ല തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശികൾക്ക്, പ്രത്യേകിച്ച് ഗാർഹികത്തൊഴിലാളികൾക്ക് തിരിച്ചു വരാൻ കഴിയാത്തതു കൊണ്ട് കുവൈത്തികളും പ്രശ്നം അനുഭവിക്കുന്നുണ്ടെന്നും അനാവശ്യ നിബന്ധനകൾ വരവ് മുടക്കുന്ന സ്ഥിതി ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.