കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റി ആഗസ്റ്റ് ഒന്നുമുതൽ പൂർണതോതിൽ പ്രവർത്തിക്കും. മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ അഹ്മദ് അൽ മൻഫൂഹി ഇതുസംബന്ധിച്ച് സർക്കുലർ പുറപ്പെടുവിച്ചു. ഗർഭിണികൾ, ഹൃദ്രോഗികൾ, വൃക്കരോഗികൾ, അർബുദ ബാധിതർ എന്നിവർക്ക് മാത്രമാണ് ഇളവനുവദിക്കുക.
ഇവർ ഇക്കാര്യം തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. മുഴുവൻ തൊഴിലാളികളും രാവിലെ 7.30 മുതൽ ഉച്ച 2.30വരെ ഒാഫിസിലെത്തി ജോലിയിൽ സജീവമാകണമെന്നും ആഗസ്റ്റ് ഒന്നുമുതൽ പഞ്ചിങ്ങോ മറ്റേതെങ്കിലും അംഗീകൃത സംവിധാനമോ ഉപയോഗിച്ച് ഹാജർ രേഖപ്പെടുത്തണമെന്നും സർക്കുലറിൽ പറയുന്നു.
മന്ത്രിസഭ തീരുമാനപ്രകാരമാണ് വിവിധ സർക്കാർ വകുപ്പുകളും മന്ത്രാലയങ്ങളും വർക് ഫ്രം ഹോം സമ്പ്രദായം അവസാനിപ്പിച്ച് പൂർണ തോതിൽ പ്രവർത്തിക്കാനൊരുങ്ങുന്നത്. ചില വകുപ്പുകൾ ഇതിനകം വർക് ഫ്രം ഹോം അവസാനിപ്പിച്ചു. തിരക്കും സമ്പർക്കവും ഒഴിവാക്കാനായി നേരത്തെ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരുന്നു ജീവനക്കാർ ഒാഫിസിൽ എത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.