കുവൈത്ത് സിറ്റി: പുതിയ സർക്കാറിനുമേൽ വലിയ ഉത്തരവാദിത്തവും പ്രതീക്ഷയുമാണുള്ളതെന്ന് കുവൈത്ത് കിരീടാവകാശിയും ആക്ടിങ് അമീറുമായ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പറഞ്ഞു. മന്ത്രിമാരുടെ പട്ടികയുമായി എത്തിയ പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹിനെ ബയാൻ പാലസിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിഷ്കരണ നടപടികളിലും സാമ്പത്തിക പരിപാടികൾ നടപ്പാക്കുന്നതിലും വികസന മേഖലയിൽ മുന്നേറുന്നതിലും ശ്രദ്ധിക്കണം. രാജ്യത്തിെൻറ ഭാവി മുൻകൂട്ടി കണ്ട് ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കണം. പാർലമെന്റും സർക്കാറും തമ്മിൽ സഹകരിച്ച് പ്രവർത്തിക്കേണ്ടത് രാജ്യതാൽപര്യവും കാലഘട്ടത്തിെൻറ ആവശ്യവുമാണ്. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് കീഴിൽ രാജ്യം സുരക്ഷിതവും പുരോഗതിയുടെ പാതയിൽ സഞ്ചരിക്കുന്നതും തൃപ്തികരമാണ്. ഭാവിയെ സംബന്ധിച്ചും ശുഭപ്രതീക്ഷയാണുള്ളതെന്ന് ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പറഞ്ഞു. അമീറിെൻറയും കിരീടാവകാശിയുടെയും നിർദേശങ്ങൾക്കനുസരിച്ച് പരമാവധി ഉത്തരവാദിത്തബോധത്തോടെയും ജാഗ്രതയോടെയും പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.