കുവൈത്ത് സിറ്റി: ദേശീയ അസംബ്ലി തിരഞ്ഞെടുപ്പിനുള്ള പത്രികാ സമര്‍പ്പണം തുടരുന്നു. പത്രിക സമർപ്പണം ആരംഭിച്ചതിന്റെ മൂന്നാം ദിവസമായ ഞായറാഴ്ച 24 സ്ഥാനാർഥികൾ പത്രിക നൽകി. ഇതോടെ സ്ഥാനാർഥികളുടെ എണ്ണം ഒരു സ്ത്രീ ഉൾപ്പെടെ 85 ആയി. ആദ്യ രണ്ട് ദിവസങ്ങളിൽ 61 പേര് പത്രിക സമര്‍പ്പിച്ചിരുന്നു.
ഞായറാഴ്ച ഒന്നാം മണ്ഡലത്തിൽ അഞ്ച്, രണ്ടാം മണ്ഡലത്തിൽ അഞ്ച്, മൂന്നാം മണ്ഡലത്തിൽ നാല്, നാലാം മണ്ഡലത്തിൽ രണ്ട്, അഞ്ചാം മണ്ഡലത്തിൽ എട്ട് എന്നിങ്ങനെയാണ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത്. പത്രിക സ്വീകരിക്കല്‍ ഈ മാസം 14 നു അവസാനിക്കും. ജൂൺ ആറിനാണ് തിരഞ്ഞെടുപ്പ്. 2022-ലെ അസാധുവാക്കപ്പെട്ട ദേശീയ അസംബ്ലിയിലെ മൂന്ന് അംഗങ്ങള്‍ നാമനിര്‍ദേശ പത്രിക നല്‍കിയിട്ടുണ്ട്.
അഞ്ചാം മണ്ഡലത്തിൽ പത്രിക നൽകിയ മർസൂഖ് അൽ ഹബൈനി തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ദേശീയ അസംബ്ലിയുടെ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.