കുവൈത്ത് സിറ്റി: ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ 137ാം ജന്മദിനം ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റിയുടെ ബാനറിൽ കാസർകോട് ജില്ല കമ്മിറ്റി നേതൃത്വത്തിൽ ആഘോഷിച്ചു.
കെ.പി.സി.സി വർക്കിങ് പ്രസിഡൻറും തൃക്കാക്കര എം.എൽ.എയുമായ പി.ടി. തോമസിെൻറ നിര്യാണത്തിൽ അനുശോചനത്തോടെ തുടങ്ങിയ യോഗത്തിൽ ജില്ല പ്രസിഡൻറ് ജയേഷ് ഓണശ്ശേരിൽ അധ്യക്ഷത വഹിച്ചു.
ഒ.ഐ.സി.സി കുവൈത്ത് ആക്ടിങ് പ്രസിഡൻറ് എബി വരിക്കാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ ഓൺലൈനായി സംസാരിച്ചു.
തുടർന്ന് പ്രവർത്തകർ പ്രതിജ്ഞ ചൊല്ലി. നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എസ്. പിള്ള, കേന്ദ്ര കമ്മിറ്റി അംഗം രാമകൃഷ്ണൻ കള്ളാർ, ജോയ് കരുവാളൂർ, വിപിൻ മാങ്ങാട്ട്, അലക്സ് മാനന്തവാടി, ബാത്തർ വൈക്കം, ജസ്റ്റിൻ, ഹരീഷ് തൃപ്പൂണിത്തറ എന്നിവർ സംസാരിച്ചു. സമദ് കൊട്ടോടി, സുജിത് ലാൽ, മനോജ് വാഴക്കോടൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി സൂരജ് കണ്ണൻ സ്വാഗതവും അനിൽ ചിമേനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.