കുവൈത്ത് സിറ്റി: അറബ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ (ഒപെക്) മന്ത്രിമാരുടെ 110-ാമത് കൗൺസിൽ യോഗം ഞായറാഴ്ച കുവൈത്തിൽ നടന്നു. സമാന പ്രവർത്തനങ്ങളുള്ള അന്തർദേശീയ സംഘടനകളോടൊപ്പം അറബ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ (ഒപെക്) പ്രവർത്തനം വികസിപ്പിക്കേണ്ടത് പ്രധാനമാണെന്ന് ഒപെക് സെക്രട്ടറി ജനറൽ ജമാൽ അൽ ലോഗ്‌നായി യോഗത്തിൽ ഉണർത്തി. എല്ലാ അംഗങ്ങളുടെയും സഹകരണം മികച്ച ഫലങ്ങളും ലക്ഷ്യങ്ങളും കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2022 ലെ ജനറൽ സെക്രട്ടേറിയറ്റിന്റെയും സംഘടനയുടെ ജുഡീഷ്യൽ ബോഡിയുടെയും അന്തിമ അക്കൗണ്ടുകളുടെ അംഗീകാരം യോഗം ചർച്ചചെയ്തു.
സംഘടന പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിലും പുന:ക്രമീകരിക്കുന്നതിലും പ്രവർത്തനത്തെ നിയന്ത്രിക്കുന്ന സംവിധാനങ്ങളും നിയമങ്ങളും അവലോകനം ചെയ്തു. ഡിസംബർ 11,12 തീയതികളിൽ ഖത്തർ ആതിഥേയത്വം വഹിക്കുന്ന 12-ാമത് അറബ് എനർജി കോൺഫറൻസിന്റെ ഒരുക്കങ്ങളും യോഗം ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.