കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ടാമത് ബാച്ച് ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ എത്തിച്ചു. ഒന്നരലക്ഷം ഡോസാണ് എത്തിക്കുന്നത്.ഞായറാഴ്ച മുതൽ ഇത് രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള കുത്തിവെപ്പ് കേന്ദ്രങ്ങളിൽ വിതരണം ചെയ്യും. നേരേത്ത ഒന്നാമത് ബാച്ചിൽ രണ്ടുലക്ഷം ഡോസ് ഒാക്സ്ഫഡ് വാക്സിൻ ഇറക്കുമതി ചെയ്തിരുന്നു.
അടുത്തയാഴ്ച മൂന്നാമത്തെ ബാച്ചും എത്തിക്കുമെന്നാണ് വിവരം. ആസ്ട്രസെനക വാക്സിൻ രക്തം കട്ടപിടിക്കാൻ കാരണമാകുന്നതായി പരാതി ഉയർന്നതിെൻറ അടിസ്ഥാനത്തിൽ വിവിധ രാജ്യങ്ങൾ ഇറക്കുമതി മരവിപ്പിച്ചിരുന്നു. എന്നാൽ, കുവൈത്തിൽ കൊണ്ടുവന്ന ആസ്ട്രസെനക വാക്സിന് പാർശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. ആരോഗ്യ മന്ത്രാലയം സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. വാക്സിൻ ഉപയോഗവും സുരക്ഷ മാനദണ്ഡങ്ങളും ആരോഗ്യ മന്ത്രാലയം സ്ഥിരമായി നിരീക്ഷിക്കുന്നു. വാക്സിൻ സുരക്ഷ, കാര്യക്ഷമത, ഗുണമേന്മ തുടങ്ങിയവയെല്ലാം പരിശോധിക്കുന്നു.
പൂർണ സുരക്ഷ ഉറപ്പുവരുത്തി മാത്രമേ വാക്സിൻ ഇറക്കുമതി ചെയ്യൂ. മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ വാക്സിനുകൾകൂടി വൈകാതെ കുവൈത്തിൽ എത്തിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുമായി ആരോഗ്യ മന്ത്രാലയം ധാരണയിലെത്തിയിട്ടുണ്ട്.
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് 11ാമത് ബാച്ച് ഫൈസർ ബയോൺടെക് വാക്സിൻ ഞായറാഴ്ച എത്തും. ആരോഗ്യ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അൽ ബദർ അറിയിച്ചതാണിത്. ആരോഗ്യ മന്ത്രാലയം ഫൈസർ കമ്പനിയുമായി നേരിട്ടാണ് ഇടപാട് നടത്തുന്നത്.ഒരുലക്ഷം ഡോസ് വാക്സിനാണ് പുതിയ ഷിപ്മെൻറിൽ ഉണ്ടാകുക. പത്തര ലക്ഷം ഡോസ് ഫൈസർ വാക്സിനാണ് ഇതുവരെ കുവൈത്തിൽ എത്തിച്ചത്.
20 ലക്ഷം ഡോസ് വാക്സിൻകൂടി നൽകാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം ഫൈസർ, ബയോൺടെക് കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നൽകാമെന്ന് കമ്പനി സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ. കുത്തിവെപ്പ് ദൗത്യം വേഗത്തിലാക്കാൻ കുവൈത്തിന് കൂടുതൽ ഡോസ് മരുന്ന് ലഭിക്കേണ്ടതുണ്ട്. കുവൈത്തിൽ ഫൈസർ ബയോൺടെക്, ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിനുകളാണ് വിതരണം ചെയ്യുന്നത്. ജോൺസൻ ആൻഡ് ജോൺസൻ, മൊഡേണ വാക്സിനുകൾകൂടി എത്തിക്കാൻ ധാരണയായിട്ടുണ്ടെങ്കിലും ഇതുവരെ ആദ്യ ഷിപ്മെൻറ് നടന്നിട്ടില്ല. ഫൈസർ വാക്സിൻ ഫലപ്രദമാണെന്നാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിെൻറ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.