കുവൈത്ത് സിറ്റി: കുവൈത്തിൽ ആദ്യ ഡോസ് ഓക്സ്ഫഡ് വാക്സിൻ ലഭിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകുന്നത് നീട്ടിവെക്കും. രണ്ടാം ഡോസ് മൂന്നുമാസത്തിനു ശേഷം നൽകിയാൽ മതിയെന്ന നിർദേശം ആരോഗ്യമന്ത്രാലയം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ടാമത്തെ ഡോസ് വൈകിയാൽ വാക്സിൻ കൂടുതൽ ഫലപ്രദമാണെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കൽ പഠനങ്ങൾ ആരോഗ്യ വിദഗ്ധർ നൽകിയതിെൻറ അടിസ്ഥാനത്തിലാണിത്. അതേസമയം, ഫൈസർ വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് ഷെഡ്യൂൾ ചെയ്ത പ്രകാരം ലഭിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
ഓക്സ്ഫഡ് വാക്സിൻ രണ്ടാം ഡോസിനായി ബുക്ക് ചെയ്ത അപ്പോയൻറ്മെൻറുകൾ ആദ്യ ഡോസ് സ്വീകരിച്ച് 12 ആഴ്ചയിലേക്ക് പുനഃക്രമീകരിക്കും. രണ്ടാം ഡോസിനായി അപ്പോയൻറ്മെൻറ് എടുത്തവരുടെ ഫോണുകളിലേക്ക് തീയതി പുനഃക്രമീകരണം സംബന്ധിച്ച് സന്ദേശങ്ങൾ അയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.