കുവൈത്ത് സിറ്റി: കുവൈത്തിൽ ആദ്യ ഡോസ് ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് ബുധനാഴ്ച മുതൽ നൽകും. ലാബ് പരിശോധന പൂർത്തിയായി അനുകൂല ഫലം ലഭിച്ചതിനെ തുടർന്നാണ് വിതരണത്തിന് കളമൊരുങ്ങിയത്. രണ്ടാഴ്ചക്കകം പ്രത്യേക കാമ്പയിനായി രണ്ടുലക്ഷം പേർക്ക് രണ്ടാം ഡോസ് നൽകും. 3,30,000 പേരാണ് ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചിട്ടുള്ളത്.
ദ്രുതഗതിയിൽ വിതരണം പൂർത്തിയാക്കാൻ ആരോഗ്യ മന്ത്രാലയം എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മൂന്നാമത്തെ ഷിപ്മെൻറ് വൈകുകയും ലാബ് പരിശോധന നിശ്ചിത സമയത്ത് പൂർത്തിയാകാതിരിക്കുകയും ചെയ്തതാണ് പ്രതിസന്ധിക്ക് ഇടവരുത്തിയത്. മൂന്നുമാസത്തെ ഇടവേളയിലാണ് ആസ്ട്രസെനക വാക്സിൻ രണ്ട് ഡോസ് നൽകുന്നത്. നിലവിൽ ഇൗ കാലപരിധി കഴിഞ്ഞ നിരവധി പേരുണ്ട്. ഇവരിൽ ചിലർക്ക് കോവിഡ് ബാധിക്കുകയും ചെയ്തു. ആദ്യ ഡോസ് ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ നൽകിയവർക്ക് രണ്ടാം ഡോസ് ഫൈസർ നൽകുന്നതിെൻറ സാധ്യത പരിശോധിക്കുക വരെ ചെയ്തിരുന്നു.
വിദഗ്ധാഭിപ്രായം സ്വീകരിച്ച് രണ്ടാം ഡോസ് മറ്റൊരു ഡോസ് വാക്സിൻ സ്വീകരിക്കാൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകുകയും ചെയ്തു. കുവൈത്തിെൻറ ഭാഗത്തുനിന്നുള്ള പ്രശ്നമല്ല ഉൽപാദകരുടെ പ്രശ്നം കാരണമാണ് വൈകിയത്. കുവൈത്ത് മാത്രമല്ല നിരവധി രാജ്യങ്ങൾ ഒാക്സ്ഫഡ് വാക്സിൻ വൈകുന്നതുമൂലം പ്രതിസന്ധി അനുഭവിക്കുന്നുണ്ട്. കുവൈത്തിലേക്കുള്ള ഷിപ്മെൻറ് നിശ്ചയിച്ചത് പലവട്ടം മാറ്റി. ഏതായാലും ഇപ്പോൾ എല്ലാ പ്രതിസന്ധിയും തീർന്നിരിക്കുകയാണ്. ആദ്യ ഡോസ് ഇൗ വാക്സിൻ സ്വീകരിച്ച നിരവധി പേരാണ് ആശങ്കയിൽ കഴിഞ്ഞിരുന്നത്. വിദേശികളാണ് കൂടുതലും ഇൗ വാക്സിൻ സ്വീകരിച്ചിട്ടുള്ളത്. കുവൈത്തികൾ ഏറക്കുറെ ഫൈസർ വാക്സിനാണ് എടുത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.