കുവൈത്ത് സിറ്റി: യു.എ.ഇയിലെ തെരുവിന് അന്തരിച്ച കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ പേരിട്ടു. ഉമ്മുൽ ഖുവൈനിലെ അൽ കോർണിഷ് സ്ട്രീറ്റാണ് ഇനി ശൈഖ് സബാഹ് സ്ട്രീറ്റ് എന്ന് അറിയപ്പെടുക.
മേഖലക്കും ലോകത്തിനാകെയും നൽകിയ സേവനത്തിനും യു.എ.ഇയുമായുള്ള ഉൗഷ്മള ബന്ധത്തിനുമുള്ള ആദരവായാണ് നാമകരണം.അമീർ ആവുന്നതിന് മുമ്പും വിവിധ ചുമതലകളിൽ യു.എ.ഇ കുവൈത്ത് ബന്ധം ഉൗഷ്മളമാക്കാൻ നിരവധി ഇടപെടലുകൾ അദ്ദേഹം നടത്തിയിട്ടുണ്ടെന്ന് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഉമ്മുൽ ഖുവൈൻ ഭരണാധികാരിയുമായ റാഷിദ് അൽ മുഅല്ല അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.